CinemaGeneralNEWSNostalgia

‘ലാല്‍ സലാമി’ലെ നെട്ടൂര്‍ സ്റ്റീഫനായി ലാലിനെ കാണുമ്പോഴെല്ലാം എനിക്ക് എന്റെ അച്ഛനെ ഓര്‍മ്മവരും ചെറിയാന്‍ കല്‍പ്പകവാടി

ചെറിയാന്‍ കല്‍പ്പകവാടി തിരക്കഥയെഴുതി വേണുനാഗവള്ളി സംവിധാനം ചെയ്ത ചിത്രമാണ് ‘ലാല്‍ സലാം’. മുരളി, മോഹന്‍ലാല്‍, ഗീത എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ‘ലാല്‍ സലാമി’ലെ നെട്ടൂര്‍ സ്റ്റീഫനായി ലാലിനെ കാണുമ്പോഴെല്ലാം എനിക്ക് എന്റെ അച്ഛനെ ഓര്‍മ്മവരുമെന്നു ചെറിയാന്‍ കല്‍പ്പകവാടി പറയുന്നു .

ചില അംഗവിക്ഷേപങ്ങളും ഡയലോഗ് ഡെലിവറിയും എന്തിന് അച്ഛന്റെ മണം പോലും ഞാന്‍ ലാലിലൂടെ അനുഭവിച്ചിട്ടുണ്ടെന്നു അദ്ദേഹം പറയുന്നു. തന്റെ അച്ഛനെ ലാലിന് പരിചയമില്ല. എന്നാല്‍ ഞാളുടെ രണ്ടുപേരുടെയും അച്ഛന്മാര്‍ തമ്മില്‍ പരിചയപ്പെട്ടിട്ടുണ്ട്. എന്നിട്ടും ലാല്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ലാലില്‍ എന്റെ അച്ഛനെതന്നെ കാണുകയായിരുന്നു.

ലാല്‍ സലാമിന്റെ ലൊക്കേഷന്‍ ആലപ്പുഴയായിരുന്നതിനാല്‍ കല്‍പ്പകവാടി എന്ന തന്‍റെ വീട്ടില്‍ തന്നെയായിരുന്നു ലാലിന്റെയും താമസം. അക്കാലത്ത് ലാല്‍ കുളിച്ചുവരുമ്പോഴെല്ലാം രാസ്‌നാദി പൊടി തിരുമ്മുന്ന പതിവുണ്ടായിരുന്നു. അതിട്ട് ലാല്‍ വരുമ്പോഴെല്ലാം എന്റെ അച്ഛന്റെ മണമാണ് അനുഭവിച്ചിരുന്നത്. അച്ഛനും രാസ്‌നാദി പൊടി ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നു. ഒരിക്കല്‍ അമ്മയും പറഞ്ഞിട്ടുണ്ട്, ലാല്‍ ഒരിക്കല്‍ വീട്ടിലേക്ക് കയറിവന്ന സമയം. ‘ഈ വരുന്നത് ആരാ? എന്റെ ഭര്‍ത്താവോ അതോ ലാലോ എന്ന്.’ ആ നിമിഷം ലാല്‍ അമ്മയെ കെട്ടിപ്പുണര്‍ന്നു. അമ്മ മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ജന്മദിനത്തില്‍ അമ്മയ്‌ക്കൊപ്പം നിന്ന് കേക്ക് മുറിച്ചതും ലാലായിരുന്നു. അമ്മയുടെ ജന്മദിവസങ്ങളില്‍ ഏറ്റവും താരപ്രഭയുള്ള രാവായിരുന്നു അതെന്നുംചെറിയാന്‍ പറയുന്നു. നാടന്‍ ഭക്ഷണങ്ങളോട് പ്രത്യേകമായൊരു ഇഷ്ടമുള്ള ലാല്‍ തിരിഞ്ഞ് കടിക്കാത്തതെന്തിനേയും കഴിക്കുമെന്നും ചെറിയാന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button