CinemaFilm ArticlesNEWSSpecial

‘സിനിമയിലെ സ്നേഹിക്കുന്ന ഡാഡിമാര്‍’

ഒരുകാലത്ത് സൂപ്പര്‍ഹിറ്റ് ആക്ഷന്‍ സിനിമകളെഴുതിയ രണ്‍ജി പണിക്കര്‍ അടുത്തിടെയാണ് അഭിനയരംഗത്തേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിച്ചു തുടങ്ങിയത്. തിരക്കഥാകൃത്തെന്ന നിലയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ രണ്‍ജി പണിക്കര്‍ ക്യാമറയ്ക്ക് മുന്നിലും ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. ന്യൂ ജനറേഷന്‍ സിനിമകള്‍ക്കിടയില്‍ ചുള്ളന്‍ താരമായി പ്രേക്ഷകമനം കവര്‍ന്നുകൊണ്ടിരിക്കുന്ന രണ്‍ജിയുടെ വരവ് മറ്റൊരു പ്രമുഖ താരത്തിനാണ് അപ്രതീക്ഷിത തിരിച്ചടി സമ്മാനിച്ചത്.

എഴുപതുകളുടെ അവസാനം മലയാള സിനിമയില്‍ വില്ലനായി കടന്നുവന്ന നടനാണ്‌ ലാലു അലക്സ്. പിന്നീടു കോമഡി നടനായും, സ്വഭാവ നടനായുമൊക്കെ നിരവധി വേഷങ്ങളാണ് ലാലു അലക്സ് വെള്ളിത്തിരയില്‍ അഭിനയിച്ചു തീര്‍ത്തത്. എന്നാല്‍ രണ്ട്മൂന്ന് വര്‍ഷമായി ലാലു അലക്സിനെ അധികം സിനിമകളിലൊന്നും കാണുന്നതേയില്ല. രണ്ടായിരത്തിനു ശേഷം നായകന്റെയോ, നായികയുടെയോ സ്നേഹിക്കുന്ന ഡാഡിയായിട്ടാണ് മിക്ക സിനിമകളിലും ലാലു അലക്സ് പ്രത്യക്ഷപ്പെടാറുള്ളത്.

പുലിവാല്‍ കല്യാണം, ചോക്ലേറ്റ്,മമ്മി&മി,ഉത്തരാസ്വയംവരം.അങ്ങനെ സമാനമായ കഥാപാത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ അനവധിയാണ്. ഇത്തരം സിനിമകളിലെല്ലാം ഒരേ സ്വഭാവമുള്ള വേഷങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ മലയാളി പ്രേക്ഷകര്‍ ലാലു അലക്സിനു ചാര്‍ത്തി കൊടുത്ത പേരാണ് ‘സിനിമയിലെ സ്നേഹിക്കുന്ന ഡാഡി’. മക്കളോട് അമിത വാത്സല്യം കാണിക്കുന്ന, അവരുടെ ഏതു ആഗ്രഹവും സാധിച്ചു കൊടുക്കുന്ന നന്മയുള്ള ഡാഡിയായി ലാലു അലക്സ്2000-നു ശേഷം നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചത്.

Lalu

രണ്‍ജി പണിക്കര്‍ ഇത്തരമൊരു വേഷം കൈകാര്യം ചെയ്യാന്‍ എത്തിയതോടെ ലാലു അലക്സിന്റെ അവസരവും കുറഞ്ഞു തുടങ്ങി. ലാലു അലക്സിനു ചേരുന്ന തരത്തിലുള്ള നിരവധി വേഷങ്ങള്‍ രണ്‍ജി പണിക്കര്‍ ബിഗ്‌ സ്ക്രീനില്‍ അവതരിപ്പിച്ചു കയ്യടി നേടി.
‘ഓംശാന്തി ഓശാന’ പോലെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ചു പ്രേക്ഷകരുടെ ഇഷ്ടനടനായി മാറിയ രണ്‍ജി പണിക്കരുടെ വരവ് തന്നെയാണ് ലാലു അലക്സ് എന്ന നടനെ വീട്ടിലിരുത്തിയത്. ‘2016’ ലാലു അലക്സിനെ സംബന്ധിച്ച് ഏറ്റവും മോശം വര്‍ഷങ്ങളില്‍ ഒന്നായിരുന്നു. ഈ വര്‍ഷം ‘മരുഭൂമിയിലെ ആന’ എന്ന ചിത്രത്തില്‍ മാത്രമാണ് നല്ലൊരു വേഷം ലാലു അലക്സിന്  അവതരിപ്പിക്കാനായത്. 2015-ല്‍ മഞ്ജു വാര്യര്‍ക്കൊപ്പം ചെയ്ത ‘ജോ&ദി ബോയ്‌’ ആണ് ലാലു അലക്സ് അതിനു മുന്‍പ്  ചെയ്ത ശ്രദ്ധേയ ചിത്രം. ജോ&ദി ബോയ്‌ എന്ന ചിത്രത്തിലും മകളോട് അമിത സ്നേഹമുള്ള നന്മയുള്ള പപ്പയായിരുന്നു ലാലു അലക്സ്.
ലാലു അലക്സ് പറയും പോലെ പെഴ്സണലായിട്ടു തന്നെ പറയുവാ….
രണ്‍ജി പണിക്കരുടെ വരവ് തന്നെയാണ് സമീപകാലത്ത് സിനിമയില്‍ ലാലു അലക്സിന് അവസരം കുറയാന്‍ കാരണമായത്.

shortlink

Related Articles

Post Your Comments


Back to top button