BollywoodHollywoodNEWS

പ്രിയങ്ക ചോപ്രയുടെത് ഏറ്റവും മോശം വസ്ത്രധാരണം;തമ്മില്‍ കലഹിച്ച് ലോക മാധ്യമങ്ങള്‍

ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര ഹോളിവുഡിന്‍റെ താരമാകുന്നതാണ് ചില ലോക മാധ്യമങ്ങളെയിപ്പോള്‍ അസ്വസ്ഥരാക്കുന്നത്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര വേദിയിലെ പ്രിയങ്കയുടെ വസ്ത്രധാരണത്തെ ചൊല്ലിയാണ് ലോക മാധ്യമങ്ങള്‍ കലഹിക്കുന്നത്. ഹോളിവുഡ് നടിമാരെപോലും അതിശയിപ്പിക്കുന്ന വസ്ത്രധാരണവുമായാണ് പ്രിയങ്ക ഗോള്‍ഡന്‍ ഗൌണില്‍ വേറിട്ടുനിന്നത്. ഇരുണ്ട ചുവപ്പ് ലിപ്സ്റ്റിക്കില്‍ മുടി സ്ട്രെയിറ്റ് ചെയ്തെത്തിയ പ്രിയങ്കയുടെ സ്വര്‍ണ്ണ വര്‍ണ്ണത്തില്‍ കുളിച്ച വസ്ത്രധാരണം പലരെയും ഞെട്ടിച്ചെങ്കിലും ചില മാധ്യമങ്ങള്‍ ഇതിനെ മോശം വസ്‌ത്രധാരണത്തിന്റെ ഗണത്തിലാണ്‌ ഉള്‍പ്പെടുത്തിയത്. സ്വര്‍ണ്ണ വര്‍ണ്ണത്തില്‍ ഇന്ത്യന്‍ സുന്ദരി ഒഴുകി നടന്നുവെന്നാണ് പ്രിയങ്കക്കുറിച്ചുള്ള മറ്റുചില മാധ്യമങ്ങളുടെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments


Back to top button