Just In

aashiq-vishnu.png.image.784.410

“ഈ വിഷയം ആളുകളിലേക്ക് എത്തിച്ചതിൽ സോഷ്യൽ മീഡിയയ്ക്ക് വലിയ പങ്കുണ്ട്”, ആഷിക് അബു

എഞ്ചിനീയിറിങ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണത്തിനെതിരെയുള്ള പ്രതിഷേധം കാണുമ്പോള്‍ സന്തോഷമെന്ന് സംവിധായകന്‍ ആഷിക്അബു. ഈ സംഭവം നടന്ന അന്നു മുതൽ സോഷ്യൽ മീഡിയയിലൂടെനിരന്തരം ഇടപെടലുകള്‍ നടത്തിയ ആഷിക് ഈ വിഷയത്തിൽ ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

ഇന്റേണല്‍ അസെസ്‌മെന്റിന്റെ പേരിലും മറ്റും വിദ്യാര്‍ഥികള്‍ പീഡിപ്പിക്കപ്പെടുന്നത് ആദ്യമായല്ല. ഇതിനു മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായതായി തനിക്കറിയാം. ഞങ്ങളുടെ തലമുറയൊക്കെ അതില്‍ നിന്നും രക്ഷപെട്ടതാണ്. ഇന്നു കോളജില്‍ രാഷ്ട്രീയമില്ല, സംഘടനാ സ്വാതന്ത്ര്യമില്ല. മാതാപിതാക്കള്‍ വിചാരിക്കുന്നത് തങ്ങളുടെ മക്കള്‍ നല്ല അച്ചടക്കത്തില്‍ വളരുകയാണെന്നാണ്. സത്യത്തില്‍ അവരുടെ വാ മൂടിക്കെട്ടി, കൈ കൂട്ടി കെട്ടിയാണ് ഇത്തരം സ്ഥാപനങ്ങള്‍ പഠിപ്പിക്കുന്നതെന്നും ആഷിക് പറഞ്ഞു.

രോഹിത് വെന്മൂലയുടെ മരണം പോലെ തന്നെയാണ് ജിഷ്ണുവിന്റേതും. അത് ആളുകളിലേക്കെത്തിച്ചതില്‍ സോഷ്യല്‍ മീഡിയയ്ക്ക് വലിയ പങ്കുണ്ട്. വിഷയം മാധ്യമങ്ങള്‍ ഏറ്റെടുത്തതും വിദ്യാര്‍ഥികള്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നതും കാണുമ്പോള്‍ സന്തോഷം. ഇൻസ്റ്റിട്യൂഷണൽ മര്‍ഡര്‍ എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഒരാളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണ് പഠനകാലം. അതു നശിപ്പിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരണം. സര്‍ക്കാര്‍ ഈ പ്രശ്‌നത്തിലിടപെടണമെന്നും സ്വാശ്രയ കോളജുകളെ നിലയ്ക്കു നിര്‍ത്തുന്നതിനുതകുന്ന നിയമ-ഭരണപരിഷ്‌ക്കാരങ്ങള്‍ കൊണ്ടു വരണമെന്നുമാണ് തന്റെ അഭിപ്രായമെന്നും ആഷിക് അബു പറഞ്ഞു.

Share This Article

“ഞാൻ പുകവലി തുടങ്ങാൻ കാരണം ശിവാജി ഗണേശനാണ്”, കമൽഹാസൻ

Next Story »

രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിലെ നായകന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരുന്നില്ല, മറ്റൊരു മഹാനടന്‍?

Leave a comment

Your email address will not be published. Required fields are marked *

Now Showing

 • Bhairava

  ഭൈരവ

  1 week ago

  സംവിധാനം/രചന ; ഭരതന്‍   നിര്‍മ്മാണം&ബാനര്‍ ; ബി.ഭാരതി റെഡ്ഡി/വിജയ പ്രൊഡക്ഷന്‍സ്   വിതരണം ; ശ്രീ ഗ്രീന്‍ പ്രൊഡക്ഷന്‍സ്   അഭിനേതാക്കള്‍; വിജയ്‌, കീര്‍ത്തി സുരേഷ്, ജഗ്പതി ബാബു, ഡാനിയല്‍ ബാലാജി,തമ്പി രാമയ്യ, ഗണേഷ്   ...

  Read More
 • dangal_

  ‘ദംഗല്‍ ‘

  4 weeks ago

  സംവിധാനം; നിതേഷ് തിവാരി നിര്‍മ്മാണം & ബാനര്‍ ; ആമിര്‍ഖാന്‍ , കിരണ്‍ റാവൂ, സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ /വാള്‍ട്ട് ഡിസ്നി പ്രൊഡക്ഷന്‍സ്, ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, UTV മോഷന്‍ പിക്ചേര്‍സ് രചന ; നിതേഷ് തിവാരി, ...

  Read More
 • puli

  പുലിമുരുകൻ

  2 months ago

  സംവിധാനം :- വൈശാഖ് നിർമ്മാണം & ബാനർ :- ടോമിച്ചൻ മുളകുപാടം, മുളകുപാടം ഫിലിംസ് വിതരണം :- മുളകുപാടം റിലീസ് കഥ, തിരക്കഥ, സംഭാഷണം :- ഉദയകൃഷ്ണ അഭിനേതാക്കൾ :- മോഹൻലാൽ, ജഗപതി ബാബു, ലാൽ, കിഷോർ, ...

  Read More
 • katta

  കട്ടപ്പനയിലെ ഋത്വിക് റോഷൻ

  2 months ago

  സംവിധാനം :- നാദിർഷാ നിർമ്മാണം & ബാനർ :- ദിലീപ് & ഡോ.സക്കറിയ തോമസ്, നാദ് ഗ്രൂപ്പ് & യുണൈറ്റഡ് ഗ്ലോബൽ മീഡിയ എന്റർടെയിൻമെന്റ് കഥ, തിരക്കഥ, സംഭാഷണം :- വിഷ്ണു ഉണ്ണികൃഷ്ണൻ & ബിപിൻ ജോർജ്ജ് ...

  Read More
 • jomon

  ‘ജോമോന്റെ സുവിശേഷങ്ങൾ’

  2 months ago

  സംവിധാനം :- സത്യൻ അന്തിക്കാട് നിർമ്മാണം & ബാനർ :- സേതു മണ്ണാർക്കാട്, ഫുൾ മൂൺ സിനിമ വിതരണം :- കലാസംഘം & എവർഗ്രീൻ ഫിലിംസ് അഭിനേതാക്കൾ :- ദുൽക്കർ സൽമാൻ, മുകേഷ്, ജേക്കബ് ഗ്രിഗറി, ഇന്നസെന്റ്, ...

  Read More
 • Coming Soon

  • പുത്തന്‍പണം

   1 week ago

   സംവിധാനം/രചന ; രഞ്ജിത്ത്   നിര്‍മ്മാണം&ബാനര്‍ ; രഞ്ജിത്ത്, എബ്രഹാം മാത്യൂ,അരുണ്‍ നാരായണന്‍/ ത്രീ കളര്‍ സിനിമ   അഭിനേതാക്കള്‍ ; മമ്മൂട്ടി, രണ്‍ജി പണിക്കര്‍, മാമുക്കോയ, സിദ്ധിക്ക്, സായ്കുമാര്‍, ഇനിയ   ഛായാഗ്രഹണം :- ഓം ...

   Read More
  • ‘എസ്ര’

   2 months ago

   രചന സംവിധാനം – ജയ്‌. കെ ബാനര്‍ – എ വി എ പ്രൊഡക്ഷന്‍സ് വിതരണം -E4 ENTERTAINMENTS നിര്‍മ്മാണം – DR.എ വി അനൂപ്‌, മുകേഷ് ആര്‍ മേത്ത അഭിനേതാക്കള്‍ – പൃഥ്വിരാജ്, പ്രിയ ആനന്ദ് ...

   Read More
  • ‘എസ്ര’

   2 months ago

   രചന സംവിധാനം – ജയ്‌. കെ ബാനര്‍ – എ വി എ പ്രൊഡക്ഷന്‍സ് വിതരണം -E4 ENTERTAINMENTS നിര്‍മ്മാണം – DR.എ വി അനൂപ്‌, മുകേഷ് ആര്‍ മേത്ത അഭിനേതാക്കള്‍ – പൃഥ്വിരാജ്, പ്രിയ ആനന്ദ് ...

   Read More
  • ‘ഫുക്രി’

   2 months ago

   രചന സംവിധാനം – സിദ്ധിക്ക് ബാനര്‍ – എസ് ടാക്കീസ് വൈശാഖ സിനിമ വിതരണം – എസ് ടാക്കീസ് റിലീസ് നിര്‍മ്മാണം – സിദ്ധിക്ക്, വൈശാഖ് രാജന്‍, ജെന്‍സണ്‍ ജോസ്‌ അഭിനേതാക്കള്‍ – ജയസൂര്യ, ഭഗത് മാനുവല്‍, ...

   Read More
  • തൊണ്ടിമുതലും ദൃക്സാക്ഷിയും

   2 months ago

   സംവിധാനം – ദിലീഷ് പോത്തന്‍ രചന – സജീവ്‌ പാഴൂര്‍ നിര്‍മ്മാണം – സന്ദീപ്‌ സേനന്‍, അനീഷ്‌ എം തോമസ്‌ അഭിനേതാക്കള്‍ – ഫഹദ് ഫാസില്‍, അലന്‍സിയര്‍ സംഗീതം – ബിജിബാല്‍ ചിത്രസംയോജനം – കിരണ്‍ ദാസ് ...

   Read More