CinemaGeneralNEWS

അരുണ്‍ കുമാര്‍ അരവിന്ദിന്റെ പുതിയ സിനിമയില്‍ നായകന്‍ ആസിഫ് അലി

പി പത്മരാജന്റെ ചെറുകഥ ആസ്പദമാക്കി അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകന്‍ ആസിഫ് അലി. പത്മരാജന്റെ മകന്‍ അനന്തപത്മനാഭനാണ് ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത്. ആസിഫ് അലിക്ക് പുറമേ മുരളീ ഗോപിയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഏപ്രിലോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുകയെന്നും ഒരു പ്രതികാരകഥയായിരിക്കും സിനിമയുടെ പ്രമേയമെന്നും അരുണ്‍ കുമാര്‍ അരവിന്ദ് പറഞ്ഞു. ദീപക് ദേവാണ് സംഗീതസംവിധായകന്‍.

asianetnews.tvയുടെ ഫേസ്ബുക്ക് ലൈവിലൂടെയാണ് അരുണ്‍ കുമാര്‍ അരവിന്ദ് തന്റെ പുതിയ സിനിമയെ കുറിച്ച് വെളിപ്പെടുത്തിയത്.

മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിനു ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ വീണ്ടും ഒരു ചിത്രം താന്‍ ചെയ്യുമെന്നും അരുണ്‍ പറഞ്ഞു. മഞ്ജു വാര്യരെ നായികയാക്കി ആലോചിച്ച സിനിമ ഉപേക്ഷിച്ചിട്ടില്ലയെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.

കോക്ടെയില്‍, ഈ അടുത്തകാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വണ്‍ ബൈ ടു എന്നിവയാണ് അരുണ്‍ കുമാര്‍ അരവിന്ദ് ഇതിനു മുമ്പ് സംവിധാനം ചെയ്ത സിനിമകള്‍.

shortlink

Related Articles

Post Your Comments


Back to top button