GeneralNEWS

മയക്കുമരുന്ന് കേസില്‍ ദുബൈ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം വെളിപ്പെടുത്തി നടന്‍ അശോകന്‍

പ്രമുഖ ചലച്ചിത്ര-സീരിയല്‍ താരമായ അശോകനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.മയക്കുമരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനുമാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. പത്മരാജന്‍ ചിത്രമായ സീസണിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ് അശോകന്‍ ഷാര്‍ജയിലേക്കാണ് പോയത്. പുറത്തെല്ലാം കറങ്ങി നടന്ന് രാത്രി ഹോട്ടല്‍ മുറിയിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ദുബായ് പോലീസ് അശോകനെ അന്വേഷിച്ചു വന്നത്. മയക്കു മരുന്ന് ഒളിപ്പിച്ചു വെച്ചത് എവിടെയാണ് എന്നായിരുന്നു അവര്‍ക്ക് അശോകനില്‍ നിന്ന് അറിയേണ്ടിയിരുന്നത്.താൻ മയക്കുമരുന്ന് ഉപയോഗിക്കില്ല എന്ന് അശോകൻ ആവർത്തിച്ച് പറഞ്ഞിട്ടും പോലീസ് വിട്ടില്ല.

കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അശോകനെ സ്റ്റേഷനിലേക്കും കൊണ്ടുപോയി.അശോകന്‍ മയക്കുമരുന്ന് കുത്തിവെക്കുന്ന ഫോട്ടോ സഹിതമാണ് അവര്‍ അന്വേഷണം ആരംഭിച്ചത് എന്നായിരുന്നു അവരുടെ വാദം. അശോകന്‍ അഭിനയിച്ച പ്രണാമം എന്ന ചിത്രത്തിലെ രംഗമായിരുന്നു അത്. അശോകനോട് ദേഷ്യമുള്ള ആരോ ചിത്രം പൊലീസിന് കൈമാറുകയായിരുന്നു. തെറ്റ് പറ്റിയെന്ന് മനസിലായ പൊലീസ് അശോകനോട് മാപ്പ് പറയുകയും ചെയ്‌തു .  ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അശോകൻ

shortlink

Related Articles

Post Your Comments


Back to top button