CinemaGeneralNEWS

മോഹന്‍ലാലിന് പിന്തുണയുമായി ധനമന്ത്രി തോമസ് ഐസക്ക്

നടന്‍ മോഹന്‍ലാലിന് പിന്തുണയുമായി ധനമന്ത്രി തോമസ് ഐസക്ക്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ നടത്തിയ അഭിപ്രായപ്രകടനത്തെ മാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചില അഭിപ്രായങ്ങളോട് വിയോജിപ്പുണ്ടാകാം. എന്നാല്‍ അത് അവതരിപ്പിക്കേണ്ടത് ബഹുമാനത്തോടെയാകണമെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ നിലപാടിനെതിരെ ചെളിവാരി എറിയുന്നത്‌ ഖേദകരമാണെന്നും തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു.

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ ഫൗണ്ടേഷന്‍ പുരസ്‌കാരദാന ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രിയുടെ പ്രതികരണം. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും രാജമുദ്രയുള്ള ശില്‍പവുമാണ് പുരസ്‌കാരം.

shortlink

Related Articles

Post Your Comments


Back to top button