CinemaGeneralNEWS

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തമിഴിലേക്ക്; സത്യരാജും വടിവേലുവും ചിത്രത്തില്‍

മലയാളത്തില്‍ അടുത്തിടെ ഹിറ്റായ ചിത്രമാണ് നാദിര്‍ഷയുടെ സംവിധാനത്തില്‍ തിരക്കഥാകൃത്ത് വിഷ്ണു ഉണ്ണികൃഷ്ണന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കട്ടപ്പനയിലെ ഋത്വിക് റോഷന്‍. ചിത്രം തമിഴില്‍ എടുക്കാനുള്ള തയ്യാറെടുപ്പിലാണ് നാദിര്‍ഷ.

മലയാളത്തില്‍ ബിബിന്‍ ജോര്‍ജിനൊപ്പം തിരക്കഥ രചിക്കുകയും നായക വേഷത്തില്‍ എത്തുകയും ചെയ്ത വിഷ്ണു ഉണ്ണികൃഷ്ണന്‍ തന്നെയാണ് തമിഴിലും നായകനാകുക. മറ്റ് പ്രധാന വേഷങ്ങളില്‍ സത്യരാജും വടിവേലുവും ഉണ്ടാകും. ചിത്രം തമിഴിലും നിര്‍മിക്കുക ദിലീപ് തന്നെയായിരിക്കും.

മലയാളത്തില്‍ ആദ്യ രണ്ട് ചിത്രങ്ങള്‍ ഹിറ്റാക്കി മാറ്റിയ നാദിര്‍ഷയുടെ അട്ടുത്ത ചിത്രത്തില്‍ നായകന്‍ മമ്മൂട്ടിയാണ്. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിലാണ് മമ്മൂട്ടി ചിത്രം ഒരുക്കുന്നത്. എന്നാല്‍ അതിനു മുമ്പ് തന്നെ കട്ടപ്പനയിലെ ഋത്വിക്റോഷന്റെ തമിഴ് പതിപ്പ് ഷൂട്ടിംഗ് തുടങ്ങുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button