GeneralKollywoodNEWS

തലൈവാ താങ്കള്‍ക്ക് മുഖ്യമന്ത്രി ആകാമോ? രജനീകാന്തിനോട് തമിഴ് ജനത

തമിഴ്നാട്ടില്‍ ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ വന്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ സൂപ്പര്‍ താരം രജനീകാന്തിനോട് മുഖ്യമന്ത്രിപദം അലങ്കരിക്കാമോ എന്നാണ് തമിഴ് ജനതയുടെ ചോദ്യം സോഷ്യല്‍ മീഡിയയിലാണ് സ്റ്റയില്‍ മന്നന്‍ മുഖ്യമന്ത്രി ആകണമെന്ന് ആരാധകര്‍ ആഗ്രഹം പ്രകടിപ്പിച്ചത്.

രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് താരം മുഖ്യമന്ത്രി ആകണമെന്ന ആവശ്യം തമിഴ്നാട്ടില്‍ ശക്തമായത്.
പവര്‍ തനിക്കു ഇഷ്ടമാണെന്ന രജനിയുടെ പരാമര്‍ശം തമിഴ് ജനതയെ ആവേശത്തിലാക്കി. ഇതോടെ മന്ത്രി പദവി ഏറ്റെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ പവര്‍ പരാമര്‍ശം കൊണ്ട് രാഷ്ട്രീയ അധികാരമല്ല താന്‍ അര്‍ത്ഥമാക്കിയതെന്നും ആത്മീയ ശക്തിയെക്കുറിച്ചുള്ള തന്‍റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും രജനീകാന്ത് പറഞ്ഞു. പണത്തേക്കാളും പദവിയേക്കാളും ശക്തി ആത്മീയതയ്ക്ക് ആണെന്നും അദ്ദേഹം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments


Back to top button