CinemaGeneralNEWS

ഉടന്‍ ലൈവ് സ്ട്രീം ഭീഷണിയുമായി തമിഴ് റോക്കേഴ്‌സ്; ആരാധകരോട് അഭ്യര്‍ഥനയുമായി താരം

സൂര്യ ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന സിങ്കം പരമ്പരയിലെ മൂന്നാംചിത്രം ‘എസ് 3’ ഇന്ന് തിയേറ്ററുകളില്‍. കഴിഞ്ഞ ദിവസം ചിത്രം റിലീസ് ചെയ്തു ഉടന്‍ ഫേസ് ബുക്കില്‍ ലൈവ് സ്ട്രീമിംഗ് ആയി പ്രദര്‍ശിപ്പിക്കുമെന്ന് ‘തമിഴ് റോക്കേഴ്‌സ്’ വെല്ലുവിളിച്ചിരുന്നു. അത് ഉടന്‍ സംഭവിക്കുമെന്ന് റോക്കേഴ്‌സ് ട്വീറ്റ് ചെയ്തു. ഭീഷണിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് തമിഴ് റോക്കേഴ്‌സ്. സിങ്കം 3 തങ്ങള്‍ പറഞ്ഞതു പ്രകാരം ലൈവ് സ്ട്രീമിംഗ് നടത്തുമെന്നും മിനിറ്റുകള്‍ക്കുള്ളില്‍ ഇത് സംഭവിക്കുമെന്നും തമിഴ് റോക്കേഴ്‌സ് ട്വീറ്റ് ചെയ്തിരിക്കുന്നു.

റോക്കേഴ്‌സിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആരാധകരോടുള്ള അഭ്യര്‍ഥനയുമായി സൂര്യയും രംഗത്തെത്തിയിട്ടുണ്ട്. പ്രിയപ്പെട്ടവരേ, നമ്മള്‍ എല്ലാവര്‍ക്കും ഇത് പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഒരുപാട് സ്‌നേഹം, പ്രാര്‍ഥന, പിന്തുണ, ആഘോഷം ഇതിനെല്ലാം എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. സിങ്കം 3 നിങ്ങളെല്ലാവരെയും തൃപ്തരാക്കുമെന്നാണ് കരുതുന്നത്. നന്ദി. ഒരേയൊരു അപേക്ഷ മാത്രം. എസ് 3യെ ‘തീയേറ്ററുകളില്‍’ പിന്തുണയ്ക്കുകയെന്നു സൂര്യ ആവശ്യപ്പെടുന്നു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരം പ്രേക്ഷകരോട് അഭ്യര്‍ഥിക്കുന്നത്.

രണ്ട് വര്‍ഷത്തെ തങ്ങളുടെ കഠിനപ്രയത്‌നമാണ് ചിത്രമെന്നും ലൈവ് സ്ട്രീമിംഗ് നടത്തിയാല്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആറ് മാസത്തിനകം ജയിലിലാകുമെന്നും എസ് 3 നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button