CinemaGeneralNEWS

ഒറ്റനിലയിലെ ചലച്ചിത്രപൂരം, ലോകത്തില്‍ തന്നെ ഇങ്ങനെയൊരു മേള അപൂര്‍വ്വം!

കഴിഞ്ഞ ഒരാഴ്ചയായി സിനിമയുടെ ആസ്വാദന ലഹരിയിലായിരുന്നു ബാംഗ്ലൂര്‍ നഗരം. അന്‍പത് രാജ്യങ്ങളില്‍ നിന്നായി 240ലധികം സിനിമകളാണ് ബാംഗ്ലൂര്‍ ചലച്ചിത്രോല്‍സവത്തില്‍ അരങ്ങേറിയത്. കേരള ചലച്ചിത്രമേള പോലെ തന്നെ എല്ലാംകൊണ്ടും ആകര്‍ഷകമായിരുന്നു ബാംഗ്ലൂര്‍ ചലച്ചിത്രോല്‍സവവും.

ban 2

ഓറിയോൺ മാളിലെ മുന്നാം നിലയിലെ പതിനൊന്ന് സ്ക്രീനുകളിലാണ് വിവിധ രാജ്യങ്ങളിലെ സിനിമ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചത്. ഇറാന്‍,വിയറ്റ്നാം തുര്‍ക്കി ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ചിത്രങ്ങളാണ് പ്രേക്ഷകരെ കൂടുതലായും ആകര്‍ഷിച്ചത്.
ചലച്ചിത്ര കാഴ്ചകള്‍ അത്ഭുതമാകുന്നതോടൊപ്പം സംഘാടകര്‍ ഒരുക്കിയ ഈ വേറിട്ട പ്രദര്‍ശനമേള പലവിധത്തിലാണ് പ്രേക്ഷകരോട് ഏഴ് ദിനകൊണ്ട് അടുത്തത്‌. ഒരേ സമയം അയ്യായിരം പേർക്ക് സിനിമ കാണാനുള്ള സൗകര്യമൊരുക്കിയ സംഘാടകര്‍
മാളിലെ ഒറ്റനിലയില്‍ തന്നെ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളും ,സംവാദവുമൊക്കെ സംഘടിപ്പിച്ചു. ഓറിയോൺ മാളിലെ പതിനൊന്നാം നില ശരിക്കും സിനിമകള്‍ മോഹികളെ കൊണ്ട് ശ്വാസം മുട്ടുകയായിരുന്നു.

ban 5

സിനിമയില്‍ പുത്തന്‍ ആശയങ്ങള്‍ സംഭാവന ചെയ്യാന്‍ കഠിന പരിശ്രമത്തിനൊരുങ്ങുന്ന ഒട്ടേറെ യുവതിയുവാക്കാള്‍ ഓരോ സ്‌ക്രീനിനു മുന്നിലും തളരാത്ത ആവേശത്തോടെ മണിക്കൂറുകളോളം ക്യൂ നിന്നു. മൾട്ടി പ്ലസ് പരിസരം സിനിമാമോഹികളെ കൊണ്ട് നിറയുമ്പോള്‍ സിനിമയെന്ന കല വേറിട്ട മാറ്റങ്ങളുടെ വഴിയേ സഞ്ചരിക്കുകയായിരുന്നു.
ഫെബ്രുവരി രണ്ടിന് ആരംഭിച്ച മേളയ്‌ക്ക് ഇന്ന് കര്‍ട്ടണ്‍ വീഴും.ഒറ്റനിലയില്‍ തന്നെ ഒട്ടേറെ സൗകര്യങ്ങള്‍ തീര്‍ത്ത ഇത്തരമൊരു ചലച്ചിത്രമേള ലോകത്തില്‍ തന്നെ അപൂര്‍വമായിരിക്കും.

shortlink

Related Articles

Post Your Comments


Back to top button