CinemaGeneralNEWS

മലയാളത്തിലെ ജനപ്രിയ നടന്‍ ഇനി വിനീത് ചിത്രത്തില്‍ നായകന്‍

മലയാളത്തിലെ യുവ സംവിധായകനും അഭിനേതാവും എഴുത്തുകാരനുമെല്ലാമായ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായകന്‍ മലയാളത്തിലെ ജനപ്രിയ നടന്‍. വിനീതിന്റെ ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്സ് ക്ലബ്ബിന്‍റെ നിര്‍മ്മാതാവായിരുന്നു ദിലീപ്. നിവിന്‍ പോളി ഉള്‍പ്പെടയുള്ള യുവ താരങ്ങള്‍ നായകനായി വന്നിരുന്ന വിനീത് ചിത്രത്തിലേക്ക് ആദ്യമായാണ്‌ ഒരു സീനിയര്‍ താരം നായകനാകുന്നത്. എന്നാല്‍ ചിത്രം ഉടനെ ഉണ്ടാകുകയില്ല.

2017ല്‍ അഭിനയം മാത്രമാണെന്നും ചില ചിത്രങ്ങള്‍ പൂത്തിയാകാനുണ്ടെന്നും വിനീത് പറയുന്നു. ദിലീപിനെ നായകനാക്കി ഒരു ചിത്രം ഒന്നര വര്‍ഷമായി ആലോചിക്കുകയാണെന്നും അതിന്‍റെ ചര്‍ച്ചകള്‍ നടക്കുകയാണെന്നും വിനീത് ഒരു മാധ്യമത്തിനോട് വ്യക്തമാക്കി.

നിവിന്‍ പോളി നായകനായ ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യമാണ് വിനീത് അവസാനം സംവിധാനം ചെയ്ത ചിത്രം. ദിലീപ് ഇപ്പോള്‍ രാമലീലയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ്. വിനീത് നായകനായ എബി ഉടന്‍ തിയേറ്ററില്‍ എത്തും.

shortlink

Related Articles

Post Your Comments


Back to top button