GeneralKollywoodNEWS

ധനുഷിനെതിരെ പുതിയ വെല്ലുവിളിയുമായി വൃദ്ധ ദമ്പതികള്‍

കോളിവുഡ് സൂപ്പര്‍ താരം ധനുഷിന്‍റെ മാതാപിതാക്കള്‍ തങ്ങളാണെന്ന് അവകാശവാദമുയര്‍ത്തുന്ന വൃദ്ധ ദമ്പതികള്‍ പുതിയ വെല്ലുവിളിയുമായി രംഗത്ത്. ധനുഷിനെ ഡിഎന്‍എ ടെസ്റ്റിന് വെല്ലുവിളിച്ചാണ് ഇവര്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ധനുഷ് മകനാണെന്ന് തെളിയിക്കാനുള്ള കൂടുതല്‍ രേഖകള്‍ തെളിവായി ഹാജരാക്കാമെന്ന് ഇവര്‍ പറയുന്നു. ധനുഷ് കോടതിയിൽ ഹാജരാക്കിയ ജനന സർട്ടിഫിക്കറ്റ് തെറ്റാണെന്നും മധുരയിലാണ് ധനുഷ് ജനിച്ചതെന്നുമാണ് ഇവരുടെ വാദം.
ശിവഗംഗ ജില്ലയിലെ അറുമുഖംപിള്ളൈ ഹയർ സെക്കൻഡറി സ്കൂളിലാണ് ധനുഷിനെ പഠിപ്പിച്ചത്. അവിടെ ഗവൺമെന്റ് ഹോസ്റ്റലിൽ ആയിരുന്നു ധനുഷ് താമസിച്ചതെന്നുമാണ് വൃദ്ധ ദമ്പതികളുടെ വിശദീകരണം . പിന്നീട് ചെന്നൈയിലേക്ക് താമസം മാറുകയും സിനിമയില്‍ സജീവമായതോടെ ധനുഷ് തങ്ങളെ ഉപേക്ഷിച്ചതാണെന്നും ഇവര്‍ ആരോപിക്കുന്നു. വെങ്കടേഷ് പ്രഭുവെന്ന ധനുഷിന്റെ യഥാർത്ഥപേര് വ്യാജമാണെന്നും കാളികേശവന്‍ എന്നാണ് ധനുഷിന്‍റെ നാമമെന്നും ഇവര്‍ പറയുന്നു. ധനുഷിന്റെതാണെന്ന് അവകാശപ്പെടുന്ന പഴയ ഫോട്ടോയും ഇവര്‍ തെളിവിനായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button