BollywoodCinemaNEWS

സഞ്ജയ് ദത്തായി രണ്‍ബീര്‍! ബോളിവുഡ് കാത്തിരിക്കുന്ന ചിത്രം?

ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ്‌ ദാത്തായി രണ്‍ബീര്‍ വെള്ളിത്തിരയില്‍ അവതരിക്കുന്നു. സഞ്ജയ്‌ ദത്തിന്‍റെ ജീവിതകഥ പറയുന്ന ചിത്രത്തിന് ‘ദത്ത്’ എന്നാണ് പേരിട്ടിരിക്കുന്നത്. പല പ്രമുഖരുടെയും ജീവിതകഥ സിനിമയായിട്ടുണ്ടെങ്കിലും ‘ദത്ത്’ വ്യത്യസ്ഥമാകുന്നത് മറ്റൊരു തരത്തിലാണ്. സിനിമാ ഫീല്‍ഡില്‍ ഇപ്പോഴും സജീവമായി നില്‍ക്കുന്ന ഒരാളുടെ ജീവിതകഥ ഇതിനു മുന്‍പ് ഒരു ഭാഷയിലും അങ്ങനെ അവതപ്പിരിക്കപ്പെട്ടിട്ടില്ല. സിനിമയിലെ രണ്‍ബീറിന്റെ ‘ദാദാഗിരി’ ഗെറ്റപ്പ് ഇതിനോടകം ഹിറ്റായി കഴിഞ്ഞു. സഞ്ജയ് ദത്തിന്‍റെ പിതാവുമായുള്ള ജീവിത നിമിഷങ്ങളും അമ്മയുടെ മരണവും എല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് ഹിറ്റ് സംവിധായകന്‍ രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ‘ദത്ത് ഈ വര്‍ഷം അവസാനത്തോടെ തിയേറ്ററുകളില്‍ എത്തും.

shortlink

Related Articles

Post Your Comments


Back to top button