CinemaGeneralNEWS

ഫ്ലാറ്റില്‍ നിന്നും പ്രതിയെ പിടികൂടി; വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി സിദ്ധാര്‍ത്ഥ് ഭരതന്‍

പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ പല സിനിമാ പ്രവര്‍ത്തകരുടെയും പേരുകള്‍ ഉയരുന്നു വരുന്നുണ്ട്.
ഈ സംഭവത്തില്‍ തന്റെ പേര് വലിച്ചിഴച്ചതില്‍ ഏറെ വേദനയുണ്ടെന്ന് സംവിധായകനും അഭിനേതാവുമായ സിദ്ധാര്‍ത്ഥ് ഭരതന്‍.

നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സംവിധായകനും നടനുമായ ആളുടെ ഫ്‌ളാറ്റില്‍ നിന്ന് പ്രതികളിലൊരാളെ പിടികൂടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. താനാണെന്ന തരത്തില്‍ പ്രചരിക്കുന്ന ഇത്തരം വാര്‍ത്ത വേദനയുണ്ടാക്കിയെന്ന് സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നു. തന്റെ ഫ്‌ളാറ്റില്‍ നിന്ന് ആരെയും പിടികൂടിയിട്ടില്ല, അത്തരമൊരു വാര്‍ത്ത അടിസ്ഥാനരഹിതമാണ്.

രാവിലെ മുതല്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വ്യാജവാര്‍ത്തയുടെ ആഘാതത്തിലാണ് താനെന്നും അതിനാല്‍ വിശദമായി പ്രതികരിക്കാന്‍ പറ്റിയ മാനസികാവസ്ഥയിലല്ല താനെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button