CinemaGeneralNEWS

‘ബാഹുബലി 2’ ആദ്യമെത്തുന്നത് ഇന്ത്യയിലല്ല!

ഈ വര്‍ഷത്തെ ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി 2’ വിനായി സിനിമാ പ്രേമികള്‍ കാത്തിരിക്കുകയാണ്. എന്നാല്‍ ചിത്രം ആദ്യം റിലീസ് ചെയ്യുന്നത് ലണ്ടനിൽ ആണെന്നാണ് പുതിയ വാര്‍ത്ത.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ 70-ആം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഏപ്രിൽ 27നായിരിക്കും എലിസബത്ത് രാജ്ഞിയുടെ സാന്നിദ്ധ്യത്തിലാണ് ബാഹുബലിയുടെ പ്രദർശനം.

ഏപ്രിൽ 28നാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യാനിരിക്കുന്നത്. കഴിഞ്ഞദിവസം ഇന്ത്യ-യുടെ സാംസ്കാരിക വാര്‍ഷികാചരണത്തിന്‍റെ ആഘോഷം ബക്കിംഗ് ഹാം പാലസിൽ നടന്നു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളാണ് സാംസ്കാരിക ആചരണത്തിന്‍റെ ഭാഗമായി നടക്കുന്നത്. അതില്‍ ഇന്ത്യന്‍ സംസ്കാരത്തെ കാണിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അതിന്റ ഭാഗമായാണ് ബാഹുബലിയുടെയും പ്രദര്‍ശനം.

shortlink

Related Articles

Post Your Comments


Back to top button