CinemaGeneralNEWS

സത്യദേവ് ഐ പി എസ് കര്‍ണ്ണാടക കാണില്ല; വന്നാല്‍ തിയേറ്റര്‍ കത്തിക്കും; ഭീഷണിയുമായി കന്നട നടന്‍ ജഗ്ഗേഷ്

വന്‍ ബഡ്ജെറ്റില്‍ ഒരുങ്ങുന്ന അന്യ ഭാഷ ചിത്രങ്ങള്‍ മൊഴിമാറ്റ രൂപത്തില്‍ എത്താറുണ്ട്. അവ പ്രാദേശിക ചിത്രങ്ങള്‍ക്ക് വെല്ലുവിളിയുര്‍ത്തിക്കൊണ്ട് വന്‍ വിജയങ്ങളും കൊയ്യുന്നു. എന്നാല്‍ കര്‍ണ്ണാടകയില്‍ ഈ മൊഴിമാറ്റ ചിത്രങ്ങള്‍ക്ക് കഴിഞ്ഞ 20 വര്‍ഷമായി അനൗദ്യോഗികമായ വിലക്കുണ്ട്. ഈ വിലക്കിനെ മടികടന്ന് ഗൗതം മേനോന്‍ സംവിധാനം ചെയ്ത അജിത് ചിത്രം ‘യെന്നൈ അറിന്താൽ’ ബെംഗളൂരുവിൽ പ്രദര്‍ശപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് കര്‍ണ്ണാടകയില്‍ ഉയരുന്നത്.

അന്യഭാഷാ ചിത്രങ്ങളുടെ കന്നട മൊഴിമാറ്റം അനുവദിക്കില്ലെന്ന വാദവുമായാണ് കന്നട സിനിമയിലെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. സത്യദേവ് ഐപിഎസ് എന്ന പേരിലാണ് അജിത് ചിത്രം കന്നടയില്‍ മൊഴിമാറ്റിയെത്തുന്നത്. ചിത്രം റിലീസ് ചെയ്താല്‍ തിയേറ്ററുകള്‍ കത്തിക്കുമെന്നാണ് കന്നട നടന്‍ ജഗ്ഗേഷിന്റെയും മുന്‍ എംഎല്‍എ വാട്ടാൽ നാഗരാജിന്റെയും ഭീഷണി.

കന്നട താരങ്ങളായ സാധു കോകില, അകുല്‍ ബാലാജി, ഷാരണ്‍, അനിരുദ്ധ്, പ്രജ്വാല്‍ ദേവര എന്നിവരും ചിത്രത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. മൊഴിമാറ്റ ചിത്രങ്ങള്‍ സംസ്ഥാനത്ത് അനുവദിച്ചാല്‍ അത് കന്നട സിനിമയെ ദോഷകരമായി ബാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്. കര്‍ണാടകയുടെ തനത് സംസ്‌കാരത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്നാണ് ഇവരുടെ ആരോപണം.

shortlink

Related Articles

Post Your Comments


Back to top button