CinemaIndian CinemaMollywoodNEWS

നിത്യയുടെ ഷഹാനയായി ഇനി വേദിക

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ഡി ക്യു ചിത്രം ഉസ്താദ് ഹോട്ടല്‍ കന്നടയില്‍ . പുതുമുഖം രചന്‍ ചന്ദ്ര നായകന്‍ ആകുന്ന ചിത്രത്തില്‍ വേദികയാണ് നായികയായി എത്തുന്നത്‌. ഗൗഡരു ഹോട്ടൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പൊൻ കുമരനാണ്. മലയാളത്തിൽ തിലകൻ അവതരിപ്പിച്ച വേഷം ചെയ്യുന്നത് പ്രകാശ് രാജാണ്.

കന്നട ആസ്വാദകർക്കായി ചില മാറ്റങ്ങള്‍ സംവിധായകൻ ചിത്രത്തിൽ വരുത്തുന്നുണ്ട്. ഏപ്രിൽ ആദ്യവാരം ചിത്രീകരണം ആരംഭിക്കും. ബംഗളുരു, മൈസൂർ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. സംഗീത സംവിധാനം യുവൻ ശങ്കർ രാജയാണ്.

അതേസമയം തമിഴിൽ വിനോദൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് വേദിക. ദിലീപിനൊപ്പം വെൽക്കം ടു സെൻട്രൽ ജയിലാണ് വേദികയുടെതായി അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം.

shortlink

Related Articles

Post Your Comments


Back to top button