CinemaGeneralIndian CinemaNEWS

രജനികാന്തിനും സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനുമിടയിലെ മഞ്ഞുമല ഉരുകുന്നു

തെന്നിന്ത്യയിലെ യുവസംഗീതസംവിധായകരുടെ ഇടയില്‍ ശ്രദ്ധേയനാണ് അനിരുദ്ധ് രവിചന്ദര്‍. തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ അടുത്ത ബന്ധുവായ അനിരുദ്ധും രജനിയും തമ്മില്‍ അകല്‍ച്ചയില്‍ ആയിരുന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ചിമ്പുവുമായി ചേര്‍ന്ന് ബീപ്പ് സോഗ് എന്ന ഗാനം ചെയ്തതിന്റെ പേരില്‍ അഭിപ്രായവ്യത്യാസം മൂലം ഇരുവരും അകന്നതെന്ന് ചില സൂചനകള്‍ ഉണ്ട്. എന്ത് തന്നെയായാലും ഇത്രയും നാള്‍ ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ കണ്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അത് സംഭവിച്ചിരിക്കുകയാണ്.

പിണക്കങ്ങള്‍ എല്ലാം മാറി താരം അനിരുദ്ധിനെ കാണാന്‍ എത്തിയെന്നാണ് കോളിവുഡ് വാര്‍ത്ത. കഴിഞ്ഞ ദിവസം തന്നെക്കാണാന്‍ സ്റ്റുഡിയോയില്‍ എത്തിയ രജനിയുമായുള്ള ചിത്രം അനിരുദ്ധ് ട്വീറ്ററില്‍ പോസ്റ്റ്‌ ചെയ്തിരിക്കുകയാണ്.

വിവേകം, വെലൈക്കാരന്‍ തുടങ്ങി തമിഴിലെ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കുന്ന തിരക്കിലാണ് ഈ യുവതാരം.

shortlink

Related Articles

Post Your Comments


Back to top button