BollywoodCinemaGeneralIndian CinemaNEWSVideos

ഷാരൂഖിന്റെ വീട്ടില്‍ പ്രേതം! വീഡിയോയില്‍ കുടുക്കി താരം

 

സാങ്കേതികതയും ശാസ്ത്രവും വികസിച്ചാലും പ്രേത സിനിമയ്ക്കും കഥകള്‍ക്കും വന്‍ ഡിമാന്റ് ആണ് ഇന്നും സമൂഹത്തില്‍. അത് കൊണ്ട് തന്നെ അവിശ്വസനീയമായ കെട്ടുകഥകളും, പ്രേതസിനിമകളും പ്രേക്ഷകര്‍ ആഘോഷമാക്കാറുണ്ട്. ചിലര്‍ ഇതിനെ അന്ധവിശ്വാസമായി തള്ളിക്കളയുമ്പോഴും മറ്റു ചിലര്‍ ഇതില്‍ വിശ്വസിക്കുകയും മന്ത്രവാദം തുടങ്ങി ആഭിചാര ക്രിയകള്‍ പ്രതിക്രിയയായി നടത്തുകയും ചെയ്തു.

പ്രേതം ഉണ്ടോ ഇല്ലയോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. എന്തു തന്നെയായാലും പ്രേതം ഉണ്ടെന്ന് ഉറപ്പിച്ചു പറയുകയാണ് ബോളിവുഡിലെ കിംഗ്‌ ഷാരുഖ് ഖാന്‍. പറയുക മാത്രമല്ല തന്റെ വീട്ടില്‍ നിന്ന് പ്രേതത്തെ അദ്ദേഹം പിടികൂടുകയും ചെയ്തു.

ഒത്തിരി അന്ധവിശ്വാസങ്ങളുടെ ലോകത്താണ് നാം ജീവിക്കുന്നത്, അസാധാരണമായ ഒരു ശബ്ദം കേട്ടാല്‍ പോലും അത് ഭൂതമാണെന്ന് വിശ്വസിക്കും എന്നു പറഞ്ഞാണ് ഷാരുഖ് ആരംഭിക്കുന്നത്. പക്ഷേ അതോടെ മുറിയില്‍ വിചിത്ര ശബ്ദങ്ങള്‍ കേട്ടു തുടങ്ങി. ആദ്യം സമ്മതിച്ചില്ലെങ്കിലും താന്‍ ഭൂതത്തെ കണ്ടുവെന്ന് പിന്നീട് താരം സമ്മതിച്ചു.

ക്യാമറയില്‍ കാണില്ലെങ്കിലും പ്രേതത്തിന്റെ ശബ്ദം നമുക്കും വീഡിയോയിലൂടെ കേള്‍ക്കാം. ബോളിവുഡ് സുന്ദരി അനുഷ്‌കയുടെ ശബ്ദമാണ് പ്രേതത്തിന്. അതുകൊണ്ട് അനുഷ്കയാണോ പ്രേതമെന്ന സംശയം ആവശ്യമില്ല. ശരിക്കും വന്നത് അനുഷ്‌ക പ്രേതം തന്നെയാണ്.

ഷാരുഖും പ്രേതവും തമ്മില്‍ സംസാരിക്കുന്നു. കിംഗ്‌ ഖാന്‍ സുന്ദരനാണെന്ന് പ്രേതം പറയുന്നു. തനിക്ക് ഈ പ്രേതത്തെ കാണണമെന്ന് ഷാരുഖും ആവശ്യപ്പെടുന്നുണ്ട്. മാര്‍ച്ച് 24ന് കാണാം എന്ന ഉറപ്പോടെയാണ് പ്രേതം മടങ്ങുന്നത്. അനുഷ്‌ക നായികയായി എത്തുന്ന ഫില്ലോരി എന്ന ചിത്രത്തിന്റെ പ്രമോഷനായി ഷാരുഖ് ഒരുക്കിയ വീഡിയോ ആണ് ഇത്. സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരിക്കുകയാണ് വീഡിയോ.

shortlink

Related Articles

Post Your Comments


Back to top button