CinemaGeneralIndian CinemaNEWS

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; രജനികാന്ത് പ്രതികരിക്കുന്നു

ജയലളിതയുടെ മരണത്തെ തുടർന്ന് കലങ്ങി മറിഞ്ഞ തമിഴ്നാട് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരുന്നു തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനി കാന്തിന്റെ രാഷ്ട്രീയ പ്രവേശം. എന്നാല്‍ അതിനു തയ്യാറാകാത്ത അദ്ദേഹം ഇപ്പോള്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് പറയുന്നു. തമിഴ്നാട്ടിലെ ആര്‍കെ നഗർ നിയമസഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണയ്ക്കില്ലയെന്നു രജനികാന്ത്. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഗാനരചയിതാവും സംഗീത സംവിധായകനുമായ ഗംഗൈ അമരനെ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്‍റെ ട്വീറ്റ്. ഗംഗൈ അമരന് രജനികാന്ത് വിജയാശംസകള്‍ നേര്‍ന്നതായി സ്ഥാനാര്‍ഥിയുടെ മകനും സംവിധായകനുമായ വെങ്കട് പ്രഭു ട്വീറ്റ് ചെയ്തിരുന്നു. രജനി ബിജെപി രാഷ്ട്രീയത്തിലിറങ്ങുമെന്ന വാര്‍ത്തകള്‍ അതോടുകൂടി ശക്തമായിരുന്നു. അതിനിടയിലാണ് താരത്തിന്റെ ട്വീറ്റ്.

എഐഎഡിഎംകെ നേതാക്കളായ ഇ മധുസൂദനനന്‍, ടിടിവി ദിനകരന്‍, ജയലളിതയുടെ ബന്ധു ദീപാ ജയകുമാര്‍ എന്നിവരാണ് മണ്ഡലത്തിലെ മറ്റ് സ്ഥാനാർഥികൾ.

shortlink

Related Articles

Post Your Comments


Back to top button