CinemaGeneralMollywoodNEWS

മണിയുടെ മരണം മാനേജര്‍ ജോബിയെ പോലീസ് അകമഴിഞ്ഞ് സഹായിച്ചതെന്തിന്? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ എൽ വി രാമകൃഷ്ണന്‍

മലയാളത്തിന്റെ പ്രിയ നടന്‍ കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹത സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി സഹോദരൻ ആർ എൽ വി രാമകൃഷ്ണനും കുടുംബവും രംഗത്തെത്തിയിരുന്നു. കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതയില്‍ ഹർജി സമർപ്പിക്കുകയും ചെയ്തു. തുടർന്ന് സിബിഐയുടെ മറുപടി എന്താണെന്ന് അറിയിക്കണെമെന്ന് ഹൈക്കോടതി വിശദീകരിക്കുകയും കേസിൽ വ്യക്തമായ നിലപാടറിയിക്കാൻ നിർദ്ദേശിച്ച് കേസ് 29ന് പരിഗണിക്കാൻ മാറ്റിവയ്ക്കുകയും ചെയ്തു.

ഇതിനിടെ ചേട്ടന്റെ മരണത്തിൽ പൊലീസ് പ്രതികളെ അകമഴിഞ്ഞ് സഹായിച്ചെന്ന് ചൂണ്ടിക്കാട്ടി പുതിയ വെളിപ്പെടുത്തലുമായി രാമകൃഷ്ണൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാമകൃഷ്ണന്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. മണിയുടെ സന്തത സഹചാരിയായ നടന്ന മാനേജർ ജോബി സെബാസ്റ്റ്യന്റെ മൊഴിയെടുത്തത് കേവലം 5 വരിയാണെന്ന് രാമകൃഷ്ണൻ പറയുന്നു.

രാമകൃഷ്ണന്റെ കുറിപ്പ് വായിക്കാം–

പാഡിയിൽ രക്തം ചർദ്ദിച്ച് കിടക്കുന്നത് രാവിലെ 8 മണി മുതൽ കണ്ടു നിന്നയാൾ ഈ ജോബിയാണ്. ജോബിയാണ് മറ്റുള്ളവരെ വിളിച്ചു വരുത്തിയും വൈകീട്ട് 3 മണി വരെ പാഡിയിൽ കിടത്തി കുടുംബക്കാരോട് ചോദിക്കാതെ ചികിത്സ നടത്തിച്ച ആൾ. ഇവനെ രക്ഷപ്പെട്ടുത്താൻ വേണ്ടി പോലീസ് അകമഴിഞ്ഞ് സഹായിച്ചതിന്റെ തെളിവാണ് ഈ 5 വരികൾ.

ഇതിൽ 5-ാം തിയ്യതി വൈകീട്ട് 3 മണിക്കാണ് ജോബി മണി ചേട്ടനെ കണ്ടതെന്ന് പറയുന്നു. 4.15ന് അമൃതയിൽ എത്തിച്ചു. അപ്പോ പിന്നെ ജോബി എങ്ങിനെ കുറ്റകാരനാകും.മണിയെ കണ്ട ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പാവം ! ചികിത്സ ഒട്ടും തന്നെ വൈകിച്ചില്ല ആത്മാർത്ഥതയുള്ള മാനേജർ. അടുത്ത പേജ് നോക്കുക ജോബിയുടെ ചേട്ടൻ ജിയോ സെബാസ്റ്റ്യന്റെ മൊഴിയിൽ 5-ാം തിയ്യതി ഉച്ചയ്ക്ക് 12 മണിയോടെ ജോബി, ജിയോ നെ വിളിച്ച് പാഡിയിലേക്ക് ഉടൻ ചെല്ലാൻ പറഞ്ഞു. അവിടെ ചെന്നപ്പോൾ ജോബിയും ,ഡോ :സുമേഷും പാഡിയിൽ ഉണ്ടായിരുന്നു. ഇവിടെ പൊളിഞ്ഞു പോലീസിന്റെ കള്ളം .നൂറു കള്ളത്തരങ്ങൾ ചെയ്യുമ്പോൾ ഒരു സത്യം അവശേഷിക്കും എന്നുള്ളത് എത്ര വാസ്തവം !

ഒരു മരണാവസ്ഥയിലായ രോഗിയെ ആദ്യം കണ്ട വ്യക്തിയാണ് പ്രധാന വിറ്റ്നസ് .ആ വ്യക്തിയിൽ നിന്നാണ് പ്രധാന മൊഴി രേഖപ്പെടുത്തേണ്ടത് എന്നാൽ ജോബിയെ രക്ഷപ്പെടുത്താൻ പോലീസ് അമിതമായ ആത്മാർത്ഥത കാണിച്ചതിന് തെളിവാണിത്-പോലീസ് മൊത്തം വായിച്ചു നോക്കാൻ മറന്നു പോയി.! രക്തം ചർദ്ദിച്ചതിനും, മയക്കമരുന്ന്കുത്തിവപ്പിച്ചതിനും, സമയത്തിന് ചികിത്സ കൊടുക്കാത്തതിനും, വീട്ടുകാരെ അറിയിക്കാത്തതിനും ഇവനെതിരെ എന്തു കേസാണ് എടുക്കേണ്ടത്. നമ്മൾ ആരും നിയമം പഠിച്ചിട്ടുണ്ടാവില്ല.

നീതിപീഠമേ നീ പറയൂ. എന്റെ പൊന്നു ചേട്ടൻ കിടന്ന് മരണവെപ്രാളത്തിൽ പിടയ്ക്കുമ്പോൾ ഇവനൊക്കെ 12 മണിക്കൂർ നോക്കി നിന്നു. എന്നെ ഒന്നു അറിയിക്കാഞ്ഞില്ലെ ഒന്നു ജീവനോടെ കാണാൻ. ദൈവമെ…. നീ കണ്ടില്ലെ ഈ ചതി. എന്റെ ചേട്ടൻ എന്തു തെറ്റു ചെയ്തു.ജോബിക്ക് എന്റെ ചേട്ടൻ കരൾ മാറ്റി വച്ച് അവന്റെ ജീവൻ രക്ഷിച്ചതല്ലെ?എന്നിട്ടും ആ പാവത്തിനെ രക്ഷിക്കായിരുന്നില്ലെ…ഈ പാപം ജോബി കഴുകി കളഞ്ഞാൽ പോകുമോ? കൊന്ന പാപം തിന്നാൽ തീരും എന്ന പഴഞ്ചൊല്ലുണ്ട്.

ജോബി നീ കൊലയ്ക്കു കൂട്ടുനിന്നിട്ടില്ലെങ്കിൽ സത്യം പറയ്.. : നീ എന്നോട് അമൃതയിൽ വച്ച്പറഞ്ഞതല്ലെ അരുണും, വിപിനും അറിയാതെ പാഡിയിൽ മെഥനോൾ എത്തില്ല എന്ന്. എന്നിട്ട് നിനക്ക് അറിയാവുന്ന സത്യം ഇപ്പോഴും നീ മൂടിവയ്ക്കുന്നു: എന്റെ ചേട്ടൻ വച്ചു തന്ന കരൾ നിന്റെ ഉള്ളിൽ പിടയ്ക്കുന്നുണ്ട് എങ്കിൽ നീ സത്യം പറയണം. അല്ലാതെ നിന്റെ ധ്യാനവും, കുമ്പസാരവും ദൈവം കാണില്ല. നിന്റെ കരൾ പുഴുത്ത് നീ ചാവും, ഞങ്ങൾ കൂടപിറപ്പുകളുടെ കണ്ണുനീർ നിന്റെ ഏഴു തലമുറ ചുട്ടുനീറും. എന്റെ ചേട്ടന്റെ പോസ്റ്റുമാർട്ടത്തിന്റെ കിറ്റിന് 275 രൂപ കണക്കു പറഞ്ഞ നീ ഇത്രയും കാലം കൂടെ നടന്നതിന്റെ കണക്ക് ആരോടാണ് ബോധിപ്പിച്ചത്? ദൈവമെ നീ ഇത് കാണുന്നില്ലെ?

shortlink

Related Articles

Post Your Comments


Back to top button