BollywoodCinemaGeneralIndian CinemaMollywoodNEWS

പൃഥ്വിയുടെ ആരാധകര്‍ക്ക് എന്നോട് ദേഷ്യം തോന്നരുതേ; തപ്സി പന്നു

പൃഥ്വിരാജിന്റെ ആരാധകര്‍ ദയവ് ചെയ്ത് ഈ സിനിമ കണ്ടുകഴിഞ്ഞാല്‍ എന്നെ കൊല്ലരുതെന്ന് തപ്സി പന്നു. ഞാനും നിങ്ങളെ പോലെ പൃഥ്വിരാജിന്റെ ആരാധികയാണ്. പൃഥ്വിയും തപ്സിയും അഭിനയിക്കുന്ന പുതിയ ബോളിവുഡ് ചിത്രമാണ് നാം ശബാന. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് പൃഥ്വി എത്തുന്നത്.

അയ്യ, ഔറങ്കസേബ് എന്നീ സിനിമകൾക്ക് ശേഷം പൃഥ്വിരാജ് നായകനാവുന്ന ബോളിവുഡ് ചിത്രമാണിത്. 2015ല്‍ പുറത്തിറങ്ങിയ ബേബി എന്ന ചിത്രത്തിലെ തപ്‌സിയുടെ കഥാപാത്രത്തിന്റെ പൂര്‍വകാലമാണ് നാം ഷബാന പറയുന്നത്. ശിവം നായർ ആണ് സംവിധാനം.

ചിത്രം മാർച്ച് 31ന് തിയറ്ററുകളിലെത്തും.അനുപം ഖേര്‍, മനോജ് ബാജ്‌പേയി, ഡാനി ഡെന്‍സോങ്പാ, എല്ലി അവ്‌രാം, മധുരിമ തുളി എന്നിവര്‍ക്കൊപ്പം അക്ഷയ് കുമാറും ഒരു പ്രധാന കഥാപാത്രമായെത്തുന്നു.അധോലോക നായകനായ ടോണി എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുക താപ്സി പന്നുവാണ് ശബാന എന്ന ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. തപ്‌സിയും പൃഥ്വിയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥകൂടിയാണ് സിനിമ.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി പൃഥ്വിയും തപ്‌സിയും ദുബൈയില്‍ എത്തിയിരുന്നു. ഇതിനിടെയാണ് പൃഥ്വിയെ പ്രശംസിച്ച് തപ്‌സി തന്നെ രംഗത്തെത്തിയത്. ശബാനയും സൂപ്പര്‍സ്റ്റാര്‍ വില്ലനും എന്നാണ് പൃഥ്വിയെ കണ്ട ശേഷം തപ്‌സി ട്വിറ്ററില്‍ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button