CinemaGeneralIndian CinemaNEWSVideos

സൂര്യ മതം മാറിയോ? വീഡിയോ വൈറല്‍

തമിഴ് നടന്‍ സൂര്യ മതം മാറിയോ എന്ന സംശയത്തിലാണ് കോളിവുഡ് ഒന്നടങ്കം. സൂര്യ ഇസ്ലാം മതം സ്വീകരിച്ചു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രച്ചരിക്കുന്ന വീഡിയോ ആണ് ഈ സംശയത്തിന് ആധാരം.

ഇസ്ലാം മത പണ്ഡിതന്മാര്‍ താരത്തെ മാലയിട്ട് സ്വീകരിച്ച് ആചാരത്തിന്റെ ഭാഗമായുള്ള ചടങ്ങളുകളും നടത്തുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ വീഡിയോയുടെ നിജസ്ഥിതി പുറത്തുവന്നിട്ടുണ്ട്.

സിങ്കം ടു എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ചിത്രീകരിച്ച ഒരു വീഡിയോ ആണിത്. ഒരു പ്രത്യേക പ്രാര്‍ത്ഥനാ ദിവസം എ ആര്‍ റഹ്മാന്‍ ക്ഷണിച്ചത് പ്രകാരം സൂര്യ പ്രശസ്തമായ കടപ്പ മസ്ജിദില്‍ എത്തിയിരുന്നു. ആ പരിപാടിയ്ക്കിടെയാണ് ഈ വീഡിയോ പകര്‍ത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് മതം മാറിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാപകമായത്.

shortlink

Related Articles

Post Your Comments


Back to top button