NEWSNostalgia

മോഹന്‍ലാലിനെവെച്ചൊരു സിനിമ ചെയ്യാന്‍ പ്ലാനുണ്ടായിരുന്നു, അന്ന് പ്രേം നസീര്‍ പറഞ്ഞത്

ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായക വേഷം അവതരിപ്പിച്ച പ്രേം നസീറിന് മനസ്സില്‍ മറ്റൊരു സ്വപ്നമുണ്ടായിരുന്നു, ഒരു സിനിമ സംവിധാനം ചെയ്യണമെന്നതായിരുന്നു ആ സ്വപ്നം.
പക്ഷേ നിര്‍ഭാഗ്യവശാല്‍ ദൈവം ആദ്ദേഹത്തിനു അതിനുള്ള ആയുസ്സ് കൊടുത്തില്ല.
നസീര്‍ അവസാനമായി നല്‍കിയ ചിത്രഭൂമിയുടെ നല്‍കിയ അഭിമുഖത്തിലാണ് സംവിധാന മോഹത്തെക്കുറിച്ച് തുറന്നു പറയുന്നത്.

“എന്നില്‍ നിന്ന് ഒരു അവാര്‍ഡ് ഫിലിമൊന്നും പ്രതീക്ഷിക്കണ്ട, പ്രേക്ഷകരുടെ ആനന്ദമാണ് എന്റെ ലക്ഷ്യം. സിനിമയില്‍ ഞാന്‍ ചെയ്ത ഓരോ കഥാപാത്രങ്ങളും അത് മുന്നില്‍ കണ്ടായിരുന്നു. എന്റെ ചിത്രം നല്ല നിലവാരം പുലര്‍ത്തുന്നതും പ്രേക്ഷകരെ രസിപ്പിക്കുന്നതുമായിരിക്കും”- നസീര്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. താന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകനെന്നും ആദ്ദേഹം ചിത്രഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button