CinemaGeneralHollywoodNEWSWorld Cinemas

ഡിസ്‌നി സ്റ്റുഡിയോയ്ക്ക് കമ്പ്യൂട്ടര്‍ ഹാക്കര്‍മാരുടെ ഭീഷണി; ആവശ്യങ്ങള്‍ ഇങ്ങനെ…

സൈബര്‍ ഹാക്കര്‍മാര്‍ സിനിമാ മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യത. ഹോളിവുഡിലെ വിഖ്യാതമായ ഡിസ്‌നി സ്റ്റുഡിയോയ്ക്കും കമ്പ്യൂട്ടര്‍ ഹാക്കര്‍മാരുടെ ഭീഷണി. തങ്ങള്‍ ആവശ്യപ്പെട്ട തുക നല്‍കിയില്ലെങ്കില്‍ ഡിസ്‌നിയുടെ ഏറ്റവും പുതിയ ചിത്രം ഇന്റര്‍നെറ്റിലൂടെ റിലീസ് ചെയ്യുമെന്ന ഭീഷണിയുമായാണ് ഹാക്കര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഡിസ്‌നിയുടെ സി.ഇ.ഒ ബോബ് ഇഗറാണ് ഹാക്കര്‍മാരുടെ ഭീഷണി വെളിപ്പെടുത്തിയത്. തുക ബിറ്റ്‌കോയിന്‍ ആയാണ് നല്‍കേണ്ടതെന്നും അല്ലാത്തപക്ഷം ഇരുപത് മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള പല ഭാഗങ്ങളായി ചിത്രം പുറത്തുവിടുമെന്നുമാണ് ഭീഷണിയെന്നു അദ്ദേഹം പറയുന്നു.

ഡിസ്നിയുടെ പുതിയ ചിത്രം പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍: ഡെഡ് മെന്‍ ടെല്‍ നോ ടെയ്ല്‍സ് ആണ്. ജോണി ഡെപ്പ് ക്യാപ്റ്റന്‍ ജാക്ക് സ്പാരോയാവുന്ന പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് ഡെഡ് മെന്‍ ടെല്‍ നോ ടെയ്ല്‍സ്. ചിത്രത്തിന്‍റെ അമേരിക്കന്‍ റിലീസ് മെയ് 26ന് തീരുമാനിച്ചിരിക്കുന്ന സമയത്താണ് ഭീഷണി. ചിത്രത്തിന്‍റെ പ്രിന്റ്‌ ഹാക്കര്‍മാര്‍ക്ക് ലഭിച്ചതെങ്ങനെയെന്നു അറിയില്ലെന്നും പണം കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞ ഇഗര്‍ ഭീഷണിയെക്കുറിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button