BollywoodCinemaGeneralHollywoodNEWS

തന്‍റെ ആ കഥാപാത്രത്തെ അവര്‍ നശിപ്പിക്കുമോ!!! സില്‍വസ്റ്റര്‍ സ്റ്റാലണ്‍ ചോദിക്കുന്നു

ഹോളിവുഡിലെ തന്നെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളില്‍ ഒന്നായ റാംബോയ്ക്ക് ഹിന്ദി പതിപ്പൊരുങ്ങുന്നു. ഹോളിവുഡിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്നാണ് റാംബൊ. നാല് ഭാഗങ്ങളായി പുറത്തിറങ്ങിയ റാംബൊയെ അവിസ്മരണീയമാക്കിയത് സൂപ്പര്‍സ്റ്റാര്‍ സില്‍വസ്റ്റര്‍ സ്റ്റാലനാണ്.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന റാംബോവിന്‍റെ ഹിന്ദി പതിപ്പില്‍ ടൈഗര്‍ ഷ്രോഫാണ് നായകന്‍. അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിക്കഴിഞ്ഞു.

റാംബോയുടെ ഹിന്ദി പതിപ്പിന്റെ വരവില്‍ ആശങ്കയിലാണ് സില്‍വസ്റ്റര്‍ സ്റ്റാലണ്‍. റാംബോ ഇന്ത്യയില്‍ റീമേക്ക് ചെയ്യുന്നുവെന്ന് അറിഞ്ഞു. ഗംഭീരമായ കഥാപാത്രമാണത്. അവരതിനെ നശിപ്പിക്കില്ലെന്ന് കരുതുന്നുവെന്നും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച സ്റ്റാലന്‍ പുതിയ ചിത്രത്തിന്‍റെ പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്.

സ്റ്റാലന്റെ ആശങ്ക അസ്ഥാനത്താണെന്നും താങ്കള്‍ വിരിച്ച പാതയിലൂടെ നടക്കാന്‍ കഴിഞ്ഞതില്‍ അങ്ങേയറ്റം കൃതാര്‍ഥനാണെന്നും ടൈഗര്‍ ഷ്രോഫ് പറയുന്നു. താങ്കള്‍ക്ക് പകരക്കാരനില്ല. താങ്കളുടെ പ്രതീക്ഷ ഞങ്ങള്‍ തകര്‍ക്കില്ലയെന്നും ടൈഗര്‍ ഷ്രോഫ് ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button