NEWS

തിയേറ്ററില്‍ നൃത്തചുവടുകളുമായി പ്രേക്ഷകര്‍; ‘നൂലും പാമ്പാകും’ എന്ന കിടിലന്‍ ഗാനത്തിന്‍റെ വീഡിയോ കാണാം

റെക്കോര്‍ഡ് കളക്ഷനോടെ പ്രദര്‍ശന വിജയം തുടരുന്ന കണ്ണന്‍ താമരക്കുളം- ജയറാം ടീമിന്റെ ‘അച്ചായന്‍സി’ലെ ‘നൂലും പാമ്പാകും’ എന്ന ഗാനത്തിന്‍റെ വീഡിയോ പുറത്തിറങ്ങി. പ്രേക്ഷകരെ നൃത്തചുവടുവയ്ക്കാന്‍ പ്രേരിപ്പിക്കുന്ന നൂലും പാമ്പാകും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. വിധു പ്രതാപും അന്‍വര്‍ സാദത്തും ചേര്‍ന്നാലപിച്ച ഗാനത്തിന്‍റെ വരികള്‍ എഴുതിയിരിക്കുന്നത് അനില്‍ പനച്ചൂരാനാണ്. രതീഷ്‌ വേഗ ഈണമിട്ട ഗാനത്തിന്‍റെ മേക്കിംഗ് വീഡിയോ നേരത്തെ തന്നെ യുട്യൂബില്‍ ഹിറ്റായി മാറിയിരുന്നു. സി.പദ്മകുമാര്‍ നിര്‍മിച്ച ‘അച്ചായന്‍സ്’ രണ്ടാഴ്ചയോടടുക്കുമ്പോള്‍ ഗംഭീര ബോക്സോഫീസ് കളക്ഷനുമായി മുന്നേറുകയാണ്. ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കിയാണ്‌ ചിത്രം ഒരുക്കിയിരിക്കുന്നത്. ജയറാമിനൊപ്പം ഉണ്ണി മുകുന്ദന്‍,അമലാ പോള്‍, പ്രകാശ് രാജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജയറാം കണ്ണന്‍ താമരക്കുളം ടീമിന്റെ മൂന്നാമത് ചിത്രമാണ് ‘അച്ചായന്‍സ്’.

shortlink

Related Articles

Post Your Comments


Back to top button