BollywoodCinemaIndian CinemaLatest News

അരുണാചൽപ്രദേശ് ഇന്ത്യയിൽ തന്നെ : സദസ്സിനെ ചിരിപ്പിച്ച് ബാലതാരം

ഇന്ത്യയിൽ വരാറുണ്ടോ എന്ന ചോദ്യത്തിന് മുന്നിൽ ഒന്ന് സംശയിച്ചു നിന്നു. പിന്നീട് ആലോചിച്ചു.. ഒടുവിൽ ഉത്തരം വന്നു . ഞാൻ ഇന്ത്യയിൽ തന്നെയല്ലേ ജീവിക്കുന്നത്. പിന്നെ എങ്ങനെയാണ്‌ ആദ്യമായി ഇന്ത്യയിൽ എത്തുക. സല്‍മാന്‍ ഖാന്‍ പ്രധാനവേഷത്തിലെത്തുന്ന ട്യൂബ് ലൈറ്റില്‍ അഭിനയിക്കുന്ന അരുണാചല്‍ പ്രദേശ് സ്വദേശിയായ മാര്‍ട്ടിന്‍ റേ തംഗുവ് റിപ്പോർട്ടർക്ക് നൽകിയ മറുപടിയാണ് ഇത്.

ട്യൂബ് ലൈറ്റ് എന്ന ചിത്രത്തിന്റെ പ്രചാരണാർത്ഥം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. ആദ്യം ഇന്ത്യയിൽ വരാറുണ്ടോ എന്ന റിപ്പോർട്ടറിന്റെ ചോദ്യം കുട്ടിത്താരം ശ്രദ്ധിച്ചിരുന്നില്ല. വീണ്ടും ആവർത്തിച്ചപ്പോൾ ആശയകുഴപ്പത്തിലായ മാർട്ടിന് സൽമാൻ ഖാൻ ചോദ്യം വിശദ്ധീകരിച്ചു കൊടുത്തു. തുടർന്നു കുസൃതി നിറഞ്ഞ മുഖത്തോടെ മാര്‍ട്ടിന്‍ തിരിച്ചു ചോദിച്ച ചോദ്യമാണ് ഇന്ത്യയിൽ ജീവിക്കുന്ന താനെങ്ങനെ ആദ്യമായി ഇന്ത്യയിൽ എത്തും എന്നത്. നിറഞ്ഞ കൈയടിയോടെയാണ് ഈ മറുചോദ്യത്തെ സദസ് സ്വീകരിച്ചത്.


ജൂൺ 23 നു റിലീസ് ചെയ്യുന്ന ചിത്രം 1962 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. ചൈനീസ് താരം സുസുവാണ് നായിക.

shortlink

Related Articles

Post Your Comments


Back to top button