KeralaLatest NewsMollywood

ബിജു സോപാനം മിനി സ്ക്രീനില്‍ നിന്നും ബിഗ് സ്ക്രീനിലേയ്ക്ക്

ഉപ്പും മുളകും എന്ന സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ബിജു സോപാനം ഇനി മുതൽ ബിഗ് സ്ക്രീനിലും.ഷജീര്‍ ഷാ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമായലെച്ച്മിയിലുടെയാണ് ബിജു സോപാനം ബിഗ് സ്ക്രീനി എത്തുന്നത്. ശക്തമായ ഒരു കഥാപാത്രവുമായാണ് ബിജു ലെച്ച്മിയില്‍ എത്തുന്നത്. മധുര നാരങ്ങ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച പാര്‍വ്വതി രതീഷ് ആണ് ഇതിലെ പ്രധാന വേഷം ചെയ്യുന്നത്‌.

മഹേന്ദ്രൻ, സേതുലക്ഷ്മി, കലാഭവന്‍ റഹ്മാന്‍, സെന്തില്‍ കൃഷ്ണ, നരിയാപുരം വേണുഗോപാല്‍, സജീര്‍ അഹ്മ്മദ്, ഷബീര്‍, വൈഗ, ദീപു ദാസ്, വര്‍ഷ, മോളി കണ്ണമ്മാലി, ഫറാസ്, ശ്രീക്കുട്ടി എന്നിവരും ഈ ചിത്രത്തിലുണ്ട്. ഷജീര്‍ ഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരം മെറിലാന്റ് സ്റ്റുഡിയോയില്‍ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് പാര്‍വ്വതി രതീഷിനു അപകടം സംഭവിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button