BollywoodCinemaIndian CinemaLatest News

ഷാരൂഖാനെ കളിയാക്കിയ പാക്കിസ്ഥാൻകാരന് പണി കൊടുത്ത് ട്രോളർമാർ

ചാമ്പ്യാൻസ് ട്രോഫി ക്രിക്കറ്റിനെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിന്റെ പ്രതീതിയിൽ നോക്കിക്കണ്ടവരായിരുന്നു ഇരു രാജ്യത്തെയും ക്രിക്കറ്റ് പ്രേമികൾ. ഇന്ത്യയെ തോൽപ്പിച്ച് ട്രോഫിയുമായി എത്തിയ പാക്കിസ്ഥാൻ ടീമിന് സ്വന്തം നാട്ടിൽ വൻ സ്വീകരണമാണ് ഒരുക്കിയിരുന്നത്. പാക്കിസ്ഥാനുമായി തോറ്റത്തിന്റെ പേരിൽ ഇന്ത്യൻ ടീമിനും കുറച്ചൊന്നുമല്ല പഴി കേൾക്കേണ്ടി വന്നത്.

എന്നാൽ ഇപ്പോൾ ട്രോളർമാർക്കു പണിയുമായി മറ്റൊരാൾകൂടി എത്തിയിരിക്കുകയാണ്. ഉസ്മാന്‍ ജമീല്‍ എന്ന ആൾ പാക്കിസ്ഥാൻ ടീമിനെ പുകഴ്ത്തിയത് ഷാരൂഖാനുമായി താരതമ്യം ചെയ്തുകൊണ്ടാണ്. കിരീടവുമായി നില്‍ക്കുന്ന പാക്കിസ്ഥാൻ ക്യാപ്റ്റന്റെ ചിത്രത്തിന് താഴെ ആരാണ് എസ്ആര്‍കെ എന്ന് അയാള്‍ കുറിച്ചു. സര്‍ഫ്രാസ് അഹമ്മദിന്റെയും ഷാരൂഖിന്റെയും പ്രശസ്തി താരതമ്യം ചെയ്യുന്ന തരത്തിലായിരുന്നു പിന്നീടുള്ള ട്വീറ്റ്.

ട്വിറ്ററില്‍ ഉസ്മാന്‍ ജമീലിനെതിരെ കടുത്ത ആക്രമണമാണ് ഷാരൂഖ് ആരാധകര്‍ അഴിച്ചുവിട്ടത്. ഒരു ക്രിക്കറ്റ് താരത്തെയും സിനിമ താരത്തെയും താരതമ്യം ചെയ്യുന്നത്‌ തക്കാളിയെയും മാങ്ങയെയും താരതമ്യം ചെയ്യുന്നത് പോലെയാണെന്ന് ചിലർ അഭിപ്രയപ്പെട്ടു. ഷാരൂഖിന്റെ വരുമാനം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിനേക്കാള്‍ ഏറെ വരുമെന്ന് ചിലര്‍ തിരിച്ചടിച്ചു.

shortlink

Related Articles

Post Your Comments


Back to top button