GeneralMollywoodNEWS

മേക്കപ്പ്മാനെ തല്ലിയ സംഭവം; പ്രതികരണവുമായി പ്രയാഗ മാര്‍ട്ടിന്‍

പിടി കുഞ്ഞുമുഹമ്മദ്‌ സംവിധാനം ചെയ്ത ‘വിശ്വാസപൂര്‍വ്വം മന്‍സൂര്‍’ എന്ന ചിത്രത്തിന്‍റെ സെറ്റില്‍വെച്ച് നടി പ്രയാഗ മാര്‍ട്ടിന്‍ മേക്കപ്പ്മാനെ തല്ലിയെന്ന വാര്‍ത്ത വ്യാജ പ്രചരണമായിരുന്നെന്ന് പ്രയാഗ വ്യക്തമാക്കി. സിനിമാ ചിത്രീകരണത്തിനിടെ മേക്കപ്പ്മാനെ പ്രയാഗ തല്ലിയെന്ന രീതിയിലാണ് വാര്‍ത്ത പ്രചരിച്ചത്. സംഭവത്തെ സോഷ്യല്‍ മീഡിയ വളച്ചൊടിക്കുകയായിരുന്നെന്നും താരം വ്യക്തമാക്കി. മേക്കപ്പ്മാനില്‍ നിന്ന് മോശം അനുഭവം നേരിട്ടതായി പ്രയാഗ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പോലീസിന്റെ സഹായം തേടിയപ്പോള്‍ അയാള്‍ പോലീസ് സ്റ്റേഷനില്‍ വച്ച് തന്നോട് മാപ്പ് പറഞ്ഞതിനാല്‍ തുടര്‍നടപടികളുമായി മുന്നോട്ടു പോകാതെ പ്രശ്നംപരിഹരിക്കുകയായിരുന്നുന്നെന്നും പ്രയാഗ വ്യക്തമാക്കി. വാക്കാലോ പ്രവൃത്തിയാലോ ഒരു സ്ത്രീയുടെ ശരീരത്തില്‍ പുരുഷന്‍ സ്പര്‍ശിച്ചാല്‍ പ്രതികരിക്കുന്ന ഒരു തലമുറയാണ് ഇന്നത്തേതെന്നും പ്രയാഗ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button