രാജ്യത്തെ ഏറ്റവും ആകർഷണീയതയുള്ള ആളുകളുടെ പട്ടികയിൽ രണ്ടു മലയാളി താരങ്ങളും

രാജ്യത്തെ ഏറ്റവും ആകർഷണീയതയുള്ള ആളുകളുടെ പട്ടികയിൽ രണ്ടു മലയാളി താരങ്ങളും. ടൈംസ് ഗ്രൂപ്പ് ആണ് ഈ പട്ടിക പുറത്തു വിട്ടത്. ദുൽഖർ സൽമാനും നിവിൻ പോളിയുമാണ് ഈ പട്ടികയിൽ ഇടം നേടിയിരിക്കുന്ന മലയാളി താരങ്ങൾ. 2016 ലെ ഏറ്റവും ആകർഷണീയതയുള്ള 50 പേരുടെ പട്ടികയാണ് പുറത്തു വിട്ടിരിക്കുന്നത്. ആകെ രണ്ട് മലയാളി താരങ്ങളാണ് പട്ടികയില്‍ ഇടം പിടിച്ചത്. കഴിഞ്ഞ വര്‍ഷം 41ാം സ്ഥാനത്തായിരുന്നു ദുല്‍ഖര്‍ ഈ തവണ 14ാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. 28ാം സ്ഥാനമാണ് പട്ടികയില്‍ നിവിന്‍ പോളിക്ക് ലഭിച്ചത്. മലയാളത്തിലെ മറ്റൊരു താരത്തിനും ഈ പട്ടികയില്‍ ഇടം നേടാനായിട്ടില്ല.

2016ലെ മിസ്റ്റര്‍ വേള്‍ഡ് രോഹിത് ഖണ്ഡേവാള്‍ ആണ് ഒന്നാം സ്ഥാനത്ത്
പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹിലിയാണ്
ദക്ഷിണേന്ത്യയില്‍ നിന്നും ആദ്യ 15 സ്ഥാനങ്ങളില്‍ ഇടം പിടിക്കാന്‍ സാധിച്ചത് രണ്ട് താരങ്ങള്‍ക്കാണ്. ഏഴാം സ്ഥാനത്ത് തെലുങ്ക് താരം മഹേഷ് ബാബുവും 14ാം സ്ഥാനത്ത് മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാനും. ജോണ്‍ എബ്രഹാം(15), എംഎസ് ധോണി(18), പ്രഭാസ്(22), റാണ ദഗ്ഗുപതി(24), വിദ്യുത് ജമാല്‍(33) എന്നിവരെ പിന്നിലാക്കിയാണ് ദുല്‍ഖര്‍ ഈ നേട്ടം സ്വന്തമാക്കിയത്.