CinemaGeneralHollywoodNEWSVideosWOODsWorld Cinemas

കടക്കെണിയിലായ ഒരു രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തിയത് ഒരു പാട്ട് !!

സംഗീതം പല കഴിവുകളും ഉള്ള ഒരു അമൂല്യ പ്രതിഭാസമാണ്. രോഗങ്ങള്‍ക്ക് സാന്ത്വനമായുള്ള സംഗീത ചികിത്സകള്‍ പോലും ഇന്ന് നടക്കുന്നു. പാട്ട് പാടി മഴ പെയ്യിച്ച കഥകള്‍ നമ്മള്‍ പുരാണങ്ങളിലും മറ്റും കേട്ടിട്ടുണ്ട്. എന്നാല്‍, കടക്കെണിയിലായ ഒരു രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തിയിരിക്കുകയാണ് ഒരു പാട്ട് !! ഞെട്ടണ്ട. സത്യം തന്നെയാണ്. സംഭവം അങ്ങ് പ്യൂർട്ടൊറീക്കയിലാണെന്ന് മാത്രം. ഡെസ്പാസിറ്റോ എന്ന സ്പാനിഷ് ഗാനമാണ് കടക്കെണിയിലായ പ്യൂർട്ടൊറീക്കയെ കരകയറ്റിയത്.

മൂന്നു മാസം മുന്‍പാണ് പ്യൂർട്ടൊറീക്കോയുടെ ഗവര്‍ണര്‍ റിക്കാര്‍ഡോ റോസ്സലോ രാജ്യത്തിന്റെ പൊതു കടം 70 മില്യണ്‍ ഡോളര്‍ കടന്നതായും രാജ്യം പാപ്പരായതായും പ്രഖ്യാപിച്ചത്. ഈ സമയത്താണ് ഡാൻസ് വീഡിയോകളും മാഷ്അപ്പുകളുമായി ഗായകരായ ലൂയിസ് ഫോണ്‍സി യും ഡാഡി യാങ്കീയും ഒരുക്കിയ ”ഡെസ്പാസിറ്റോ ‘ ലോകം ഏറ്റെടുത്തത്. പാശ്ചാത്യ സംഗീത രാജകുമാരന്‍ ജസ്റ്റിന്‍ ബീബറുടെ ആലാപനത്തോടെ ഈ ഗാനം സ്പാനിഷ് ഭാഷയിലെ ഏറ്റവും പ്രശസ്തമായ മാക്കറീനയെ മറികടന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ തരംഗമായി ”ഡെസ്പാസിറ്റോ ‘ മാറി.

സൂപ്പര്‍ ഗായകരായ ലൂയിസ് ഫോണ്‍സിയും ഡാഡി യാങ്കീയുടേയും നാടു കാണാനും വീഡിയോ ഷൂട്ട് ചെയ്ത മനോഹര സ്ഥലങ്ങള്‍ കാണാനും ടൂറിസ്റ്റുകളുടെ പ്രവാഹമാണിപ്പോള്‍. ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 45 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. ഇത് ശരിക്കും രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും കരകയറ്റിയിരിക്കുകയാണ്. കൂടാതെ വീഡിയോ ഷൂട്ട് ചെയ്ത സ്ഥലങ്ങളാണ്‌ ടൂര്‍ പാക്കേജില്‍ ഇപ്പോള്‍ കൂടുതല്‍ ട്രെന്റ്.

shortlink

Related Articles

Post Your Comments


Back to top button