CinemaEast Coast VideosGeneralLatest NewsMollywoodNEWSVideosWOODs

”ഭാരതം നമ്മുടെ മണ്ണാണ്, മനസ്സാണ്” സ്വാതന്ത്ര്യദിന സന്ദേശങ്ങളില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന വീഡിയോ ഗാനം

രാജ്യം എഴുപത്തി ഒന്നാം  സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഇപ്പോള്‍ രാജ്യമെമ്പാടും ചര്‍ച്ച ദേശീയതയും അക്രമവുമാണ്. നാം നമ്മുടെ രാജ്യത്തെ സ്നേഹിക്കുകയും ബാഹുമാനിക്കുകയും ചെയ്‌താല്‍ മാത്രമേ രാജ്യത്തിന്റെ പുരോഗതിയില്‍ മാറ്റമുണ്ടാകൂ. എന്നാല്‍ ഇന്ന് രാജ്യസ്നേഹം എന്നത് ഏറ്റവും വലിയ പാപമാണെന്ന രീതിയിലുള്ള പ്രചരണം നടക്കുന്ന, തീരെ മോശപ്പെട്ട ഒരു സാമൂഹിക സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. ആ അവസ്ഥയ്ക്ക് മാറ്റം വരേണ്ടതുണ്ട്. പ്രത്യേകിച്ചും യുവ തലമുറയില്‍.

ദേശീയതയും ദേശഭക്തിയും ഉയര്‍ത്തുന്ന ധാരാളം ഗാനങ്ങള്‍ നമുക്കുണ്ട്. അവയില്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു മ്യൂസിക്കല്‍ വീഡിയോ ആണ് “ഭാരതം ഞങ്ങളുടെ മണ്ണാണ്” എന്ന വീഡിയോ. ഈസ്റ്റ് കോസ്റ്റ് ഓഡിയോ പുറത്തിരക്കിയ ഈ മനോഹര ഗാനം ഭാരതം നമ്മുടെ മണ്ണാണ്, മനസ്സാണ്, സ്വത്താണ്‌, നിത്യമാം ശക്തിയാണ്” എന്ന പരമമായ സത്യത്തെ വിളിച്ചുണര്‍ത്തുന്നു. ഓരോ വ്യാക്തിയും അവന്റെ രാജ്യത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് അവന്റെ പരമമായ കടമകളില്‍ ഒന്നാണ്. എന്നാല്‍ അതിര്‍ത്തിയുലൂടെയുള്ള നുഴഞ്ഞു കയറ്റങ്ങള്‍ക്കും അപ്പുറത്ത് വ്യക്തി മനസ്സുകളില്‍ ജാതിമതവര്‍ണ്ണ വര്‍ഗ്ഗ വിഷം തളിക്കുകയാണ് പലരും. അത് സാധ്യമല്ലെന്ന് നമ്മളെല്ലാവരും ഒരുമയോടെ നിന്നു പ്രതിജ്ഞ എടുക്കേണ്ടതാണ്.

ഇരുമ്പനം ഗോപാലൻ ഗാനങ്ങളെഴുതി ഫ്രാൻസിസ് വലപ്പാട് സംഗീതം നിർവ്വഹിച്ച “കാൽപ്പാടുകൾ” എന്ന ആൽബത്തിലെ ഏറ്റവും ആകർഷണീയമായ ഗാനമാണ്. രഞ്ജിത്ത്, ദ്വീപു, പ്രശാന്ത്, ഏക്ത, വിദ്യ , ഫജിയ എന്നിവർ രംഗത്തെത്തുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കെസ്റ്റർ, ദലീമ, സൗദ എന്നിവരാണ്. സംവിധാനം വിജയൻ ഈസ്റ്റ് കോസ്റ്റ്. ക്യാമറ അനിൽ നായർ, എഡിറ്റിങ് ഷിജി വെമ്പായം,

shortlink

Related Articles

Post Your Comments


Back to top button