BollywoodCinemaGeneralLatest NewsMovie GossipsNEWSWOODs

അനന്യയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയയാക്കണം

 

ബോളിവുഡ് താര സുന്ദരി അനന്യയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയയാക്കണമെന്നു ആവശ്യം. ബോളിവുഡ് താരം ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ.  അനന്യയുടെ സൗന്ദര്യത്തിന്റെ പേരിലാണ് ഡിഎന്‍എ പരിശോധന വേണമെന്ന വിമര്‍ശനം. പ്രശസ്ത കോറിയോഗ്രാഫര്‍ ഫറാ ഖാനാണ് ആക്ഷേപം  നടത്തിയത്. ചങ്കിയുടെ ഭാര്യ ഭാവന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത അനന്യയുടെ സെല്‍ഫിയ്ക്ക് കമന്റയാണ് ഫറയുടെ ആക്ഷേപം.

അനന്യയുടെ സൗന്ദര്യത്തില്‍ ഫറയ്ക്ക് മാത്രമായിരുന്നു സംശയം. ബാക്കിയുള്ള കമന്റുകള്‍ മുഴുവന്‍ നാളത്തെ ബോളിവുഡ് താരമാവാന്‍ ഒരുങ്ങുന്ന അനന്യയുടെ സൗന്ദര്യത്തെ വാഴ്ത്തുന്നതും അനന്യയെ ബോളിവുഡിലേയ്ക്ക് സ്വാഗതം ചെയ്യുന്നവയുമായിരുന്നു.

പ്രശസ്ത ഫാഷന്‍ ഷോയായ ലോ ബാലില്‍ അനന്യ തുടക്കം കുറിക്കാനിരിക്കുകയാണ്. ജയ്പൂര്‍ രാജകുമാരി ഗൗരവി കുമാരിക്കൊപ്പമാണ് അനന്യ മത്സരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button