CinemaGeneralIndian CinemaLatest NewsMollywoodNEWSNostalgiaWOODs

മരണം മുൻകൂട്ടിക്കണ്ട മഹാ നടന്‍

സത്യൻ മാഷിനെക്കുറിച്ചു സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കും പരിചയക്കാർക്കും നൂറുനാവാണ്.ഒരു മികച്ച നടൻ എന്നതിലുപരി നല്ലൊരു വ്യക്തിത്വത്തിനും ഉടമയായിരുന്നു അദ്ദേഹം.രോഗത്തിന്റെ കാഠിന്യത്തിൽ മരണം മുന്നിൽ കണ്ടിട്ടും അദ്ദേഹം അഭിനയിച്ചുകൊണ്ടേയിരുന്നു.

സംവിധാനത്തിൽ അര നൂറ്റാണ്ട് പിന്നിടുന്ന സംവിധായകൻ ശ്രീ ഹരിഹരൻ പറയുന്നതും അവർക്കിടയിലുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ചാണ്. വേദനയോടെ ആണെങ്കിലും സത്യം മാഷ് പറയാതെ പറഞ്ഞത് അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചും.ഡോ. ബാലകൃഷ്ണന്റെ തിരക്കഥയില്‍ എം.എസ്. മണി തളിരുകള്‍ എന്ന ചിത്രം സംവിധാനം ചെയ്യുമ്പോൾ ഹരിഹരൻ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്നുവെന്നും ആ ചിത്രത്തിന്റെ പൂർത്തീകരണ കാലഘട്ടം ഹരിഹരനും സത്യൻ മാഷുമായുള്ള അടുപ്പം ദൃഢമാകാൻ സഹായിച്ചെന്നും അദ്ദേഹം പറയുന്നു.

ഒരു ദിവസം അദ്ദേഹത്തിന്റെ ഫോൺ കോൾ പ്രകാരം ഹരിഹരൻ സ്റ്റുഡിയോയിലേക്ക് ചെന്നപ്പോൾ സംവിധായകന്‍ എം. കൃഷ്ണന്‍നായരെ പരിചയപ്പെടുത്തി അദ്ദേഹത്തിന്റെ കൂടെ നില്ക്കാൻ അവസരം നേടിക്കൊടുത്തുവെന്നും അതുപോലെ തന്നെ പിന്നീട് സംവിധായകരായ എസ്.എസ്. രാജന്‍, ജെ.ഡി. തോട്ടാന്‍, എ.ബി. രാജ്… അങ്ങനെ തെന്നിന്ത്യന്‍ സിനിമയിലെ ഒട്ടേറെ മാസ്റ്റേഴ്‌സിന്റെകൂടെ ജോലി ചെയ്യാന്‍ അവസരം നേടികൊടുത്തുവെന്നും ഹരിഹരൻ നന്ദിയോടെയും സ്നേഹത്തോടെയും ഓർത്തെടുക്കുന്നു.

സത്യൻ മാഷുമായി ബന്ധപ്പെട്ട മറ്റൊരു ഓർമ്മ മനസ്സിൽ വേദന ഉളവാക്കുന്നതാണെന്നു പറയുന്നു ശ്രീ ഹരിഹരൻ.ആ ഓർമയ്ക്ക് അദ്ദേഹത്തിന്റെ മരണത്തിന്റെ മണമാണ്.ഒരിക്കൽ തനിക്കൊരു പുസ്തകം കൊണ്ടുതന്നുവെന്നും ആ പുസ്തകം ഒരു സിനിമയാക്കണമെന്നും അതിലെ നായികാ നായകന്മാർ ഷീലയും നസീറും ആയിരിക്കണമെന്നും അതിലെ ഡോക്ടർ വേഷവും നിർമ്മാണവും താൻ ഏറ്റെടുത്തുകൊള്ളാമെന്നും സത്യൻ മാഷ് പറഞ്ഞിരുന്നുവെന്നും ഹരിഹരൻ ഓർക്കുന്നു.എന്നാൽ പിന്നീട് ആ ചിത്രത്തിന്റെ ജോലി തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ റോൾ അദ്ദേഹം മധുവിന് നൽകാൻ പറഞ്ഞു പിന്മാറി.ആ കൂടികാഴ്ചയ്ക് ശേഷം ഒരാഴ്ച കഴിഞ്ഞപ്പോഴാണ് സത്യൻ മാഷ് ലോകത്തോട് വിടവാങ്ങിയത്. ഇപ്പോളോർക്കുമ്പോൾ അദ്ദേഹം തന്റെ മരണം മുന്നിൽ കണ്ടിരുന്നോ എന്ന് സംശയിച്ചുപോകുന്നതായി പറയുന്നു ഹരിഹരൻ.

shortlink

Related Articles

Post Your Comments


Back to top button