BollywoodCinemaGeneralLatest NewsMovie GossipsNEWSWOODs

കനത്ത മഴയ്ക്ക് കാരണം വെളിപ്പെടുത്തിയ അമിതാഭ് ബച്ചനെതിരെ ട്രോള്‍ പെരുമഴ

മുംബൈയില്‍ കനത്തമഴ തുടരുന്നു. നഗരം നിശ്ചലമായിരിക്കുന്ന ഈ സാഹചര്യത്തില്‍ നഗരവാസികളോട് സുരക്ഷിതരായിരിക്കാന്‍ ഓര്‍മ്മിപ്പിച്ച്‌ കൊണ്ടും പോലീസിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ടും പല പ്രമുഖ താരങ്ങളും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത് ബോളിവുഡിലെ മെഗാതാരം അമിതാഭ് ബച്ചന്റെ ട്വീറ്റ് ആണ്.

മഴയുടെ കാരണം ദൈവകോപമാണെന്ന കണ്ടെത്തലാണ് ട്വിറ്ററിലൂടെ അമിതാഭ് ബച്ചന്‍ പങ്കുവെച്ചത്. ദൈവങ്ങള്‍ കോപിച്ചിരിക്കുകയാണെന്നും അതിന്‍റെ ഫലമാണ് കോരിച്ചൊരിയുന്ന മഴയെന്നും എല്ലാവരും സുരക്ഷിതരായിട്ടിരിക്കണമെന്നുമാണ് പോസ്റ്റില്‍ അമിതാഭ് ബച്ചന്‍ പറയുന്നത്.

പ്രതിമയുടെ മുന്‍പില്‍ കുനിഞ്ഞ് നില്‍ക്കുന്ന തന്‍റെ ചിത്രത്തോടെയാണ് താരം ജനങ്ങളോട് സുരക്ഷിതരായിരിക്കാന്‍ ആവശ്യപ്പെട്ടത്. അമിതാഭ് ബച്ചനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പെരുമഴ ഉണ്ടായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button