CinemaGeneralKollywoodLatest NewsNEWSWOODs

വിജയ്‌ ചിത്രത്തിന് കനത്ത തിരിച്ചടി

ദീപാലി റിലീസിന് തയാറെടുക്കുന്ന വിജയ്‌ ചിത്രത്തിന് ചിത്രത്തിന് കനത്ത തിരിച്ചടി. ടീസര്‍ പുറത്ത് വന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ മേര്‍സലിന് കോടതി സ്റ്റേ വിധിച്ചു. മദ്രാസ് ഹൈക്കോടതിയില്‍ നിന്നും ചിത്രത്തിന് ഇടക്കാല സ്‌റ്റേയാണ് വിധിച്ചിരിക്കുന്നത്. അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ‘മേര്‍സല്‍’ എന്ന പേരില്‍ ചിത്രത്തിന്റെ പരസ്യം, വിതരണം, റിലീസ് എന്നിവ പാടില്ലെന്നാണ് കോടതി വിധി.

ചിത്രത്തിന് മേര്‍സല്‍ എന്ന പേരിട്ടിരിക്കുന്നത് ആവശ്യമായ രജസ്‌ട്രേഷന്‍ ഒന്നും കൂടാതെയാണെന്ന് ചൂണ്ടിക്കാട്ടി എആര്‍ ഫിലിംസിന്റെ എ രാജേന്ദ്രന്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് സ്റ്റേ. 2015ല്‍ ഇവര്‍ രജിസ്റ്റര്‍ ചെയ്ത ‘മേര്‍സല്‍ ആയിട്ടേന്‍’ എന്ന പേരുമായി സാമ്യമുണ്ടെന്ന് കാണിച്ചായിരുന്നു ഹര്‍ജി. ഗ്രീന്‍ ആപ്പിള്‍ പിക്‌ച്ചേഴ്‌സിന്റെ മുഹമ്മദ് സാദിഖില്‍ നിന്നും ഈ ടൈറ്റില്‍ തങ്ങള്‍ സ്വന്തമാക്കിയതാണെന്ന് എആര്‍ ഫിലിംസ് അവകാശപ്പെടുന്നു. 2016ല്‍ ഇതേ പേരില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

എആര്‍ ഫിലിസിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ ജസ്റ്റിസ് അനിത സുമന്ത് ആണ് ഒക്ടോബര്‍ മൂന്ന് വരെ ചിത്രത്തിന് സ്‌റ്റേ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ 18ന് റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന്റെ റിലീസും മറ്റ് പ്രമോഷന്‍ പരിപാടികളും ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

സംവിധായകന്‍ ആറ്റ്‌ലിയുടെ ജന്മദിനമായ സെപ്തംബര്‍ 22ന് വൈകുന്നേരം ആറ് മണിക്ക് യൂടൂബില്‍ റിലീസ് ചെയ്ത മേര്‍സല്‍ ടീസര്‍ യൂടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഒരു മിനിറ്റും പതിനഞ്ച് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ടീസറില്‍ നിറഞ്ഞ് നില്‍ക്കുന്നത് വിജയ് ആണ്. തെരിക്ക് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ വിജയ് മൂന്ന് വേഷത്തിലാണ് എത്തുന്നത്. ആദ്യമായിട്ടാണ് വിജയ് ഒരു ചിത്രത്തില്‍ മൂന്ന് വേഷത്തിലെത്തുന്നത്. കാജല്‍ അഗര്‍വാള്‍, സാമന്ത, നിത്യ മേനോന്‍ തുടങ്ങിവര്‍ നായികമാരാകുന്നു.

shortlink

Related Articles

Post Your Comments


Back to top button