CinemaGeneralNEWS

പ്രിഥ്വിരാജിനെ ബോക്സര്‍ ആക്കാന്‍ സിനിമാക്കാര്‍ പരക്കം പായുന്നു

തമിഴ് താരം ശിവ കാര്‍ത്തികേയന്‍ ബോക്സര്‍ ആയി അഭിനയിച്ച് സൂപ്പര്‍ഹിറ്റായ തമിഴ് ചിത്രമാണ് മാന്‍കരാട്ടെ . ഇപ്പോള്‍ തമിഴ് താരം മാധവന്‍ ബോക്സര്‍ ആയി അഭിനയിച്ച് ഹിന്ദിയിലും തമിഴിലും ഉടന്‍ റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രമാണ് സാലാ കദൂസ് . ഇപ്പോള്‍ നമ്മുടെ മലയാളത്തിന്‍റെ സ്വന്തം സൂപ്പര്‍ താരം പ്രിഥ്വിരാജിനും ബോക്സര്‍ ആയി അഭിനയിക്കാന്‍ അതിയായ മോഹം . ബോക്സിംഗ് വിഷയമാകുന്ന ഒരു ചിത്രത്തില്‍ എങ്കിലും നായകന്‍ ആകണമെന്ന പ്രിഥ്വിയുടെ ആഗ്രഹമാണ് പ്രിഥ്വി ഇപ്പോള്‍ പങ്കു വച്ചിരിക്കുന്നത് . റോക്കി എന്ന ഇംഗ്ലീഷ് സിനിമ കണ്ടനാള്‍ മുതല്‍ ഉള്ള അതിയായ ആഗ്രഹമാണിതെന്നും പ്രിഥ്വി പറയുന്നു . എല്ലാവരും കരുതുന്ന പോലെ മസില്‍ ബില്‍ഡിംഗ്‌ അത്ര എളുപ്പമായ കാര്യമല്ലെന്നും , എട്ടുമണിക്ക് ഷൂട്ടിംഗ് ഉള്ളപ്പോള്‍ താന്‍ നാല് മണിക്കുണര്‍ന്ന് എഴുമണി വരെ ജിമ്മില്‍ ചെലവഴിച്ചിട്ടുണ്ടെന്നും പ്രിഥ്വി പറയുന്നു . മസില്‍ ബില്‍ഡിംഗിന്‍റെ കാര്യത്തില്‍ തനിക്ക് ഏറ്റവും അധികം ബഹുമാനം തോന്നിയിട്ടുള്ളത് സല്‍മാന്‍ ഖാനോടാണന്നും പ്രിഥ്വിരാജ് കൂട്ടിച്ചേര്‍ത്തു .

ബോക്സര്‍ ആയി അഭിനയിക്കാന്‍ പ്രിഥ്വിരാജിന് ആഗ്രഹമുണ്ടെന്ന് അറിഞ്ഞ സംവിധായകരും തിരക്കഥാകൃത്തുക്കളും അത്തരമൊരു അത്തരമൊരു സിനിമയ്ക്ക് കഥയുണ്ടാക്കാന്‍ പരക്കം പായുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .

shortlink

Related Articles

Post Your Comments


Back to top button