BollywoodGeneralNEWS

‘ഫോഴ്സ്-2’ ല്‍ ജോണ്‍ എബ്രഹാമിന്റെ നായിക ആരാണെന്നറിയാമോ ?

എസിപി യഷ്‌വര്‍ദ്ധന്‍ വീണ്ടുമെത്തുകയാണ്. 2011-ല്‍ റിലീസായ ‘ഫോഴ്സി’ന്റെ രണ്ടാം ഭാഗത്തിലെ നായിക സൊനാക്ഷി സിന്‍ഹയാണ്. ജനീലിയ ഡിസൂസയായിരുന്നു ആദ്യ ചിത്രത്തിലെ നായിക. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിനയ് ഡിയോ സംവിധാനം ചെയ്യുന്ന ചിത്രം 2016 പകുതിയോടെ പ്രദര്‍ശനത്തിനെത്തും.

ഗൗതം മേനോന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം ‘കാക്ക കാക്ക’യുടെ റീമേക്കാണ് ഫോഴ്സ്. സൂര്യ, ജ്യോതിക, ജീവന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍ അവതരിപ്പിച്ചത്. ഹിന്ദി കൂടാതെ തെലുങ്കിലും കന്നടയിലും ചിത്രം റീമേക്ക് ചെയ്തു. തെലുങ്കില്‍ വെങ്കടേഷ്-അസിന്‍, കന്നടയില്‍ ചിരഞ്ജീവി സര്‍ജ- ദിവ്യ സ്പന്ദന എന്നിവരാണ് വേഷമിട്ടത്.

shortlink

Related Articles

Post Your Comments


Back to top button