CinemaMollywoodNEWS

തന്‍റെ ഒരു ചിത്രം പരാജയപ്പെടുത്തിയതിന് പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ ഒരേയൊരു നടന്‍!

‘ആട് 2’ എന്ന ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞു ജയസൂര്യ. ‘ആട് ഒരു ഭീകര ജീവിയാണ്’ എന്ന ചിത്രം പരാജയമാക്കി തന്ന പ്രേക്ഷകര്‍ക്കും ജയസൂര്യ നന്ദി പറഞ്ഞു. അത് കൊണ്ടാണ് ഇങ്ങനെയൊരു സിനിമയെക്കുറിച്ച് ചിന്തിച്ചതെന്നും ‘ആട് ഒരു ഭീകര ജീവിയാണ്’ എന്ന ചിത്രം വിജയിച്ചിരുന്നേല്‍ ‘ആട് 2’ സംഭവിക്കില്ലായിരുന്നുവെന്നും ജയസൂര്യ വ്യക്തമാക്കി. ‘ആട് 2’-വിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ടു ലുലു മാളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു. സിനിമ കാണാത്തവര്‍ സ്‌കൂളും കോളജും കട്ട് ചെയ്തിട്ടാണെങ്കിലും സിനിമ കാണണമെന്നും മലയാള സിനിമയുടെ ചരിത്രത്തില്‍ പ്രേക്ഷകരുടെ നിര്‍ബന്ധപ്രകാരം ജനിച്ച സിനിമയാണ് ആട് 2വെന്നും . ജയസൂര്യ പങ്കുവെച്ചു.

shortlink

Related Articles

Post Your Comments


Back to top button