BollywoodCinemaGeneralNEWSWOODs

നമ്പി നാരായണന്റെ ജീവചരിത്രം സിനിമയാകുന്നു; നായകന്‍ സൂപ്പര്‍താരം

വന്‍ കോളിളക്കം സൃഷ്ടിച്ച ചാരക്കേസില്‍ അറസ്റ്റിലാവുകയും വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റവിമുക്തനാവുകയും ചെയ്ത മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവചരിത്രം സിനിമയാകുന്നു. ഹിന്ദിയിലാണ് സിനിമ ഒരുങ്ങുന്നത്. തമിഴ് നടന്‍ മാധവനാണ് ചിത്രത്തില്‍ നായകന്‍. വന്‍ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

കേരള രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചയായ ഒന്നാണ് ഐഎസ്ആർഒ ചാരക്കേസ്. ഈ കേസില്‍ 1994 നവം 30 ന് നമ്പി നാരായണനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് രാജിവയ്ക്കേണ്ടി വന്നു.

shortlink

Related Articles

Post Your Comments


Back to top button