BollywoodCinemaLatest News

വിവാദങ്ങളുടെ തോഴി ഉർഫി ജാവേദ് വിവാഹിതയാകുന്നു, ചിത്രങ്ങളുമായി സഹോദരി

ചിത്രങ്ങൾ വൈറലായതോടെയാണ് ഉർഫിയുടെ വിവാഹ വാർത്ത കാട്ടുതീ പോലെ പടർന്നത്

ബോളിവുഡിലെ വിവാദ താരം ഉർഫി വിവാഹിതയാകുന്നുവെന്ന് വാർത്തകൾ. സഹോദരി പങ്കുവച്ച ചിത്രങ്ങൾ വൈറലായതോടെയാണ് ഉർഫിയുടെ വിവാഹ വാർത്ത കാട്ടുതീ പോലെ പടർന്നത്.

ടെലിവിഷൻ നടിയും സോഷ്യൽ മീഡിയ സെൻസേഷനുമായ ഉർഫി ജാവേദ് വിവാഹിതയാകുന്നു എന്ന വാർത്ത ശരിയാണെന്നാണ് വിവരം. വിവാദ നടിയുടെ സഹോദരി ഉറുസയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവച്ചത്. ഒരു യുവാവിനൊപ്പം ഇരുന്ന് പൂജ ചെയ്യുന്ന ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. എന്നാൽ യുവാവിന്റെ മുഖം ഇമോജികൊണ്ട് മറച്ച രീതിയിലാണുള്ളത്. യുവാവിന്റെ മുഖം വ്യക്തമല്ല. ഉറുസ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാക്കിയ ചിത്രം വളരെ പെട്ടെന്നാണ് വൈറലായത്.

അർധന​ഗ്നമായ രീതിയിൽ ഫോട്ടോഷൂട്ടുകൾ നടത്തി വ്യാപക വിമർശനങ്ങൾ നേരിട്ട താരമാണ് ഉർഫി. പ്രചരിക്കുന്ന ചിത്രങ്ങൾ നടിയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ എന്ന പേരിലാണ് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ ഒരുപാട് ഫാൻസുള്ള താരം കൂടിയാണ് ഉർഫി.

shortlink

Related Articles

Post Your Comments


Back to top button