GeneralLatest NewsMollywoodNEWSWOODs

ചിലരുടെ മറുപടിക്കായി ഞാന്‍ കാത്തിരിക്കുകയാണ്: ആരാധകനോട് അല്‍ഫോണ്‍സ് പുത്രന്‍, വൈറല്‍

സ്‌ക്രിപ്റ്റ് ഒന്നും ചെയ്യാതെ ഞാന്‍ വെറുതെ ഇരിക്കുകയാണെന്ന് നിങ്ങള്‍ കരുതിയോ?

നാല് തിരക്കഥകള്‍ താൻ റെഡിയാക്കി, ചിലരുടെ മറുപടിയ്ക്കായി കാത്തിരിക്കുകയാണെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. സോഷ്യൽ മീഡിയയിൽ ഒരു ആരാധകന്റെ കമന്റിന് മറുപടിയായി നല്‍കിയ കുറിപ്പിലാണ് അല്‍ഫോണ്‍സ് പുത്രന്‍ ഇക്കാര്യം പറഞ്ഞത്. സിനിമ തുടങ്ങാനായി താന്‍ ചില സുഹൃത്തുക്കളുടെ മറുപടിക്കായി കാത്തിരിക്കുകയാണ് എന്നാണ് അല്‍ഫോണ്‍സ് പറയുന്നത്.

read also: സംവിധായകന്‍ രാജ്‍കുമാര്‍ സന്തോഷിക്ക് രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ

‘സ്‌ക്രിപ്റ്റ് ഒന്നും ചെയ്യാതെ ഞാന്‍ വെറുതെ ഇരിക്കുകയാണെന്ന് നിങ്ങള്‍ കരുതിയോ? പ്രേമം, ഗോള്‍ഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 4 തിരക്കഥകളും നിരവധി ഷോര്‍ട്ട് ഫിലിമുകളുടെ സ്‌ക്രിപ്റ്റുകളും എന്റെ പക്കലുണ്ട്. ഞാന്‍ ഒരുപാട് ഗാനങ്ങള്‍ ചെയ്തിട്ടുണ്ട്. കുറച്ച് സുഹൃത്തുക്കളുടെ മറുപടിക്കായി കാത്തിരിക്കുകയാണ്. അത്രേയുള്ളു’ എന്നാണ് സംവിധായകന്റെ മറുപടി.

പ്രിത്വിരാജ്, നയൻതാര എന്നിവർ അഭിനയിച്ച ‘ഗോള്‍ഡ്’ ആയിരുന്നു അല്‍ഫോണ്‍സിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button