പല വേദികളിലും വിവാദ പ്രസ്താവനകൾ നടത്തിയിട്ടുള്ള കേരള മന്ത്രിയാണ് ജി സുധാകരൻ. സിനിമ മേഖലയിലെ ചില സ്വഭാവ ദൂഷ്യങ്ങളെ വിമർശിച്ചുകൊണ്ടാണ് ഇക്കുറി മന്ത്രിയുടെ വരവ്.
സിനിമയില്‍ ക്രിമിനലിസം വര്‍ധിച്ചുവെന്നാണ് മന്ത്രിയ്ക്ക് പറയാനുള്ളത്. പല ആളുകൾക്കും സിനിമയിൽ വന്നു കഴിഞ്ഞാൽ പിന്നെ വലിയ ജാടയാണ്. സിനിമയ്ക്ക് പുറത്ത് വന്നുകഴിഞ്ഞാലും അമാനുഷികരെ പോലെയാണ് ഇവരുടെ മറ്റുള്ളവരോടുള്ള പെരുമാറ്റമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലയാള സിനിമാ മേഖല ഗൗരവതരമായ ആരോപണങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് ജി സുധാകരന്‍ വിമർശനമെന്നത് ഏറെ ശ്രദ്ധേയമാണ്.
കഴിഞ്ഞ ദിവസമാണ്, നടൻ ഷെയ്ൻ നിഗമിനെ വിലക്കിയ സംഭവതോടനുബന്ധിച്ചു പുതുതലമുറ താരങ്ങൾക്ക് നേരെ ഗുരുതരമായ ആരോപണങ്ങളുമായി നിർമാതാക്കളുടെ സംഘടനാ രംഗത്ത് വന്നിരുന്നത്. ലഹരിവസ്തുക്കൾ പലപ്പോഴും സിനിമ സെറ്റുകളിലെത്തുന്നുവെന്നും ആയതിനാൽ, വിശദമായ പരിശോധനയ്ക്കായി ലൊക്കേഷനുകളിലും, താരങ്ങളുടെ കാരവനിലുൾപ്പെടെ പൊലീസ് തിരച്ചിൽ നടത്തണമെന്നുമാണ് നിർമാതാക്കളുടെ സംഘടനാ ആവശ്യപ്പെട്ടിരുന്നത്.
Post Your Comments