GeneralLatest NewsMollywoodNEWSWOODs

ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: ആഷിഖ് അക്ബർ അലി

'മെക്ക് റാണി' ഒക്കെ നമുക്ക് ലൈഫ് ടൈം വണ്‍സ് ചെയ്യാൻ പറ്റുന്ന ഒരു കഥയായിരുന്നു

സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വലിയ ചർച്ച മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിന് നേരെ ഉയരുന്ന കോപ്പിയടി വിവാദമാണ്. ചിത്രത്തിന്റെ കഥ കോപ്പിയടിയാണെന്ന ആരോപണവുമായി തിരക്കഥാകൃത്ത് നിഷാദ് കോയ രംഗത്തെത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

ഡിജോ ആദ്യം സംവിധാനം ചെയ്ത ചിത്രമാണ് ക്വീൻ. മെക്ക് റാണി എന്ന ചിത്രത്തിന്റെ കഥയാണ് ക്വീൻ മോഷ്ടിച്ചത് എന്ന ആരോപണം ആ സമയത്ത് ഉയർന്നിരുന്നു. ഇപ്പോള്‍ അതില്‍ വിശദീകരണവുമായി മെക്ക് റാണിയുടെ തിരക്കഥാകൃത്ത് ആഷിഖ് അക്ബർ അലി രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്സ്ബുക്കിലെ ഒരു സിനിമാഗ്രൂപ്പിലാണ് ആഷിഖിന്റെ വിശദീകരണ കുറിപ്പ്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിനോടാണ് താൻ പറഞ്ഞ കഥയായിരുന്നു ഇതെന്നും പാർവതി തിരുവോത്തിനെ നായികയാക്കിയാണ് ഇത് ചെയ്യാനിരുന്നത് എന്നുമാണ് ആഷിഖ് പറയുന്നത്. ക്വീനിന്‍റെ ട്രെയിലര്‍ കണ്ടതോടെയാണ് സിനിമ ഉപേക്ഷിച്ചതെന്നും ആഷിഖ് പറയുന്നു.

read also: ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുത്: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ആഷിഖിന്റെ കുറിപ്പ് പൂർണ്ണ രൂപം,

പലരും എന്നെ നിഷാദ് കോയ ഡിജോ ജോസ് ആൻ്റണി റിലേറ്റഡ് പോസ്റ്റുകള്‍ക്ക് താഴെ ടാഗ് ചെയ്യുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു വിശദീകരണം. മെക്ക് റാണി എന്നെ സംബന്ധിച്ച്‌ വളരെ പേഴ്സണല്‍ ആയിട്ടുള്ളൊരു കഥയായിരുന്നു. ഞാനും മെക്കാനിക്കല്‍ എഞ്ചിനീയറിംഗായിരുന്നു പഠിച്ചത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിനോടാണ് ആദ്യം ആ കഥ പറയുന്നത്. മരിച്ചുപോയ പിവി ഗംഗാധരൻ സാറിനോടും അവരുടെ മൂന്ന് പെണ്‍ മക്കളോടും ഞാൻ കഥ പറഞ്ഞു. അവര് കഥ കേട്ട് ചെയ്യാം എന്ന് പറഞ്ഞു. അന്ന് നായികാ കഥാപാത്രം ചെയ്യാൻ വേണ്ടി ജയറാമേട്ടൻ്റെ മകള്‍ മാളവികയെ അവര് ബന്ധപെട്ടിരുന്നു. മാളവിക ലണ്ടനില്‍ പഠിക്കുന്ന സമയമായിരുന്നു അത്. പിന്നീട് പാർവതി തിരുവോത്തിനോട് സംസാരിക്കാം എന്ന് പറഞ്ഞ് നില്‍ക്കുമ്ബോഴാണ് ക്വീൻ സിനിമയുടെ ട്രെയിലർ വരുന്നത്. സ്വാഭാവികമായും നമ്മുടെ ചിത്രം വേണ്ടെന്ന് വച്ചു. ഒരുപാട് കാലം എനിക്ക് മനപ്രയാസം ഉണ്ടായി എന്നത് സത്യമാണ്.

ക്വീൻ ഞാൻ ഈ നിമിഷം വരെ കണ്ടിട്ടില്ല. പക്ഷേ ക്വീനിൻ്റെ കഥ അല്ല എൻ്റെ കഥ എന്നെനിക്ക് ഉറപ്പുണ്ട്. നമ്മുടെ കഥ കോർട്ട് റൂം ഒന്നും ആയിരുന്നില്ല. നായിക ക്യാൻസർ പേഷ്യൻ്റ് ആണെന്ന് ഒഴിച്ചാല്‍ കുറച്ച്‌ സീനുകളും പശ്ചാത്തലവും മാത്രമായിരുന്നു സിമിലർ. ഒരുപക്ഷേ ഇതേ കഥ വേറെയും ഒരുപാട് പേർ ആ സമയത്ത് ആലോചിച്ച്‌ കാണണം. ചങ്ക്‌സ് ഒരു ഉദാഹരണം അല്ലേ. അതുകൊണ്ട് എൻ്റെ കഥ മോഷ്ടിച്ചു എന്നെനിക്ക് എവിടെയും പറയാൻ കഴിയില്ല. ഞാൻ മറ്റൊരു കഥ പ്രൂവ് ചെയ്ത് മുന്നോട്ട് വരിക എന്ന് മാത്രേയുള്ളു. സമാനമായ ഒരനുഭവം ഈയടുത്ത് എനിക്ക് വേറെയും ഉണ്ടായിട്ടുണ്ട്. യോഗി ബാബുവിൻ്റെ അടുത്ത് രണ്ട് വർഷം മുൻപ് ഞങ്ങള്‍ കൂർക്കം വലി ബേസ് ചെയ്ത് ഒരു കഥ പറഞ്ഞു. അദ്ദേഹം ചെയ്യാം എന്ന് പറഞ്ഞ് അതിൻ്റെ കാര്യങ്ങള്‍ പുരോഗമിക്കുമ്ബോഴാണ് ഗുഡ് നൈറ്റ് എന്നൊരു ചിത്രം വന്നത്. എൻ്റെ ഒരു ഗതികേട് എന്നാണ് എനിക്ക് ആദ്യം തോന്നിയത്. ആ കഥയും ഇതേപോലെ മറ്റ് പലർക്കും ചിന്തിക്കാവുന്ന ത്രെഡ് ആയത് കൊണ്ട് മിണ്ടാതിരുന്നു, അതില്‍ വളരെയേറെ സാമ്യതകള്‍ ഉണ്ടായിരുന്നു. സിനിമ ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. പ്രൂവ് ചെയ്യുന്നത് വരെ നമ്മള്‍ ഇതൊക്കെ ഫേസ് ചെയ്യേണ്ടി വരും. ചിലപ്പോള്‍ കടുത്ത മനപ്രയാസം നമ്മള്‍ നേരിടും.

‘മെക്ക് റാണി’ ഒക്കെ നമുക്ക് ലൈഫ് ടൈം വണ്‍സ് ചെയ്യാൻ പറ്റുന്ന ഒരു കഥയായിരുന്നു. മെയിൻ സ്ട്രീം ആർട്ടിസ്ട് പോലും വേണ്ട ആ കഥയ്ക്ക്. അത് സംഭവിച്ചു കഴിഞ്ഞു. അതിലൂടെ പുതിയ താരങ്ങളും സംവിധായകനും പിറന്നു. ഡിജോയോട് എനിക്ക് ആ സമയത്ത് ഈ വിഷയത്തില്‍ ഒരു നീരസം ഉണ്ടായിരുന്നു. പിന്നീട് ഈയടുത്ത് ഞങള്‍ ലാലേട്ടൻ- ലിസ്റ്റിൻ പ്രോജക്ടുമായി ഇരിക്കുന്ന സമയത്ത് ഞാൻ ഇതെല്ലാം പറഞ്ഞു. എനിക്ക് പേഴ്സണലി ഇപ്പോള്‍ ഡിജോയെ പരിചയമുണ്ട്. ഒരാള്‍ എതത്തോളം ശരിയാണ് എന്ന് നമുക്ക് ഇടപെടലിലൂടെ മനസ്സിലാവുമല്ലോ. ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല എന്ന് മാത്രം പറയാം. അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ ആണ്.

എഴുത്തുകാരെ സംബന്ധിച്ച്‌ കഥ മോഷ്ടിക്കുമ്ബോള്‍ വല്യ പ്രയാസമാണ്. നമ്മള്‍ അതെഴുതിയ സമയത്ത് അനുഭവിച്ച സ്ട്രഗിള്‍, പട്ടിണി ഒന്നും ആരും എവിടെയും നികത്തില്ല. എല്ലാവരും എത്തിക്സ് ഉള്ളവരാവണം എന്ന് പറഞ്ഞ് വാശിപിടിക്കാനും പറ്റില്ല. ഞാനടക്കം ഒരുപാട് പേർ പുതിയ ആശയം ചെയ്യാനുള്ള ശ്രമത്തിലും എക്സൈറ്റ്മെൻ്റിലുമാണ് മുന്നോട്ട് പോവുന്നത്. ഞങ്ങള്‍ക്ക് ഫൈറ്റ് ചെയ്യാനുള്ള ഹോള്‍ഡോ പണമോ ഒന്നും കാണില്ല അതുകൊണ്ട്. (ഗൃഹലക്ഷ്മിയോട് പറഞ്ഞപ്പോള്‍ ടോം ഇമ്മട്ടി ആയിരുന്നില്ല സംവിധായകൻ).

shortlink

Related Articles

Post Your Comments


Back to top button