ആന്ധ്രാപ്രദേശിലെ മുൻ മുഖ്യമന്ത്രിയും നടനുമായ എൻടി രാമറാവുവിന്റെ 28-ാം ചരമവാർഷികാഘോഷത്തിൽ ദേഷ്യപ്പെട്ട് മകനും തെലുങ്ക് സൂപ്പർതാരവുമായ നന്ദമൂരി ബാലയ്യ. എൻടിആർ ഗാർഡൻസിലെ എൻടി രാമറാവുവിന്റെ ശവകുടൂടിരത്തിന് മുന്നില്‍ രാവിലെ സ്മരണാഞ്ജലി അർപ്പിക്കാൻ ബാലയ്യ എത്തിയിരുന്നു.
read also: മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന മലൈക്കോട്ടൈ വാലിബന്റെ ട്രെയിലർ പ്രേക്ഷകരിലേക്ക്
ചടങ്ങിനോടനുബന്ധിച്ച് എൻടിആർ ഗാർഡനില്‍ സ്ഥാപിച്ച ഫ്ളക്സിൽ കൊച്ചുമകനും നടനുമായ ജൂനിയർ എൻടിആറിന്റെ ചിത്രവുമുണ്ടായിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ട ബാലയ്യ രോക്ഷാകുലനാവുകയായിരുന്നു. യമധർമന്റെ വേഷത്തിലുള്ള എൻടിആറിന്റെയും ജൂനിയർ എൻടിആറിന്റെയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഫ്ളക്സായിരുന്നു സംഘാടകർ ഗാർഡനില്‍ സ്ഥാപിച്ചിരുന്നത്. രാവിലെ ഗാർഡനിലെത്തിയ ബാലയ്യ ഇത് കണ്ട് ദേഷ്യപ്പെടുകയും സംഘാടകരോട് ഫ്ളക്സ് ഉടൻ തന്നെ മാറ്റാൻ ആവശ്യപ്പെടുകയുമായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്. ബാലയ്യയുടെ സഹോദരൻ ഹരികൃഷ്ണയുടെ മകനാണ് ജൂനിയർ എൻടിആർ.
Post Your Comments