GeneralLatest NewsNEWSTV Shows

നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു: കൂടെയുണ്ടായിരുന്ന നടന്‍ ഉൾപ്പെടെ മൂന്നുപേർ ഗുരുതരാവസ്ഥയിൽ

നിയന്ത്രണം നഷ്ടമായ കാര്‍ ഡിവൈഡറിലേക്ക് പാഞ്ഞു കയറുകയായിരുന്നു

ടെലിവിഷൻ താരം പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു. നടിക്കൊപ്പം കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവര്‍ ശ്രീകാന്ത്, നടന്‍ ചന്ദ്രകാന്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആന്ധ്രപ്രദേശിലെ മെഹ്ബൂബ നഗറിലായിരുന്നു അപകടം.

നിയന്ത്രണം നഷ്ടമായ കാര്‍ ഡിവൈഡറിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ശേഷം ഹൈദരാബാദില്‍ നിന്ന് വന്ന ഒരു ബസുമായി കൂട്ടിയിടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ നടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

read also: ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല: മമ്മൂട്ടി ചിത്രം ഉപേക്ഷിച്ചതായി പൃഥ്വിരാജ്

മാണ്ഡ്യയില്‍ നിന്ന് തിരികെ വരുന്നതിനിടെയാണ് നടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. കന്നഡയിലെ ത്രിനയിനി എന്ന പരമ്പരയില്‍ തിലോത്തമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പവിത്രയ്ക്ക് ആരാധകർ ഏറെയാണ്.

shortlink

Post Your Comments


Back to top button