BollywoodMovie Gossips

വീണ്ടുമൊരു കല്യാണത്തിന് ഒരുങ്ങുകയാണ് ബോളിവുഡ് സുന്ദരി കരിഷ്മ കപൂർ

രു കാലത്ത് ബോളിവുഡിലെ പ്രിയ താരമായിരുന്നു കരീഷ്മ കപൂർ .പിന്നീട് വിവാഹ ജീവിതത്തിലേക്ക് കടന്നതോടെ സിനിമ രംഗത്തുനിന്നും വിട്ടുനിന്നു.എന്നാൽ തന്‍റെ നാല്‍പത്തിമൂന്നാം വയസ്സില്‍ വീണ്ടും വിവാഹിതയാകാനുള്ള ഒരുക്കത്തിലാണ് താരം .പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ യൂറോലൈഫ് ഹെല്‍ത്ത് കെയറിന്‍റെ സി.ഇ.ഒ സന്ദീപ് തോഷ്ണിവാളാണ് കരീഷ്മയുടെ പുതിയ വരൻ.

കഴിഞ്ഞ ദിവസം ആദ്യഭാര്യയില്‍ നിന്ന് സന്ദീപ് വിവാഹ മോചനം നേടിയതോടെ ഇരുവരുടെയും വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍.കരിഷ്മ 2003ലാണ് സിക്‌സ്റ്റ് ഇന്ത്യയുടെ സി.ഇ.ഒയായ സഞ്ജയ് കപൂറിനെ വിവാഹം കഴിച്ചത്.ഇരുവർക്കും രണ്ട് കുട്ടികളുമുണ്ട്.

2014 ല്‍ സഞ്ജയ് കപൂറിനെതിരെ കരിഷ്മ പീഡനകേസ് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് 2016 ല്‍ കരിഷ്മയ്ക്കും മുന്‍ഭര്‍ത്താവ് സഞ്ജയ് കപൂറിനും കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു. പിന്നീടാണ് കരിഷ്മ സന്ദീപുമായി അടുപ്പത്തിലായത്.

shortlink

Related Articles

Post Your Comments


Back to top button